.news-body p a {width: auto;float: none;}
കോഴിക്കോട്: മതസംഘടനകളുടെ ആഭ്യന്തരകാര്യത്തിലോ അവരുടെ പ്രവർത്തന രീതികളിലോ മുസ്ലിംലീഗ് ഇടപെടാറില്ലെന്നും അതേസമയം ലീഗിനെ വിമർശിച്ചാൽ ആ വ്യക്തികൾക്ക് മറുപടി പറയുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സമസ്തയ്ക്ക് അവരുടേതായ വ്യക്തമായ ആശയങ്ങളുണ്ട്. അവർക്കത് തുറന്നുപറയാം വിമർശിക്കാം. പക്ഷെ അവരുടെ നേതാക്കൾ വിമർശിക്കുന്നത് ലീഗ് നേതാക്കളേയും അധ്യക്ഷനേയുമാണെങ്കിൽ അതിന് കൃത്യമായ മറുപടി ലീഗിനുണ്ട്. സമസ്തയ്ക്കുള്ളിലുള്ളവർ പ്രത്യേകയോഗം ചേർന്നിട്ടുണ്ടെങ്കിൽ അത് അവരുടെ അവകാശമാണ്. അതിൽ ലീഗ് നേതാക്കൾ പങ്കെടുത്തെങ്കിൽ സമസ്തയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനാപരമായ കാര്യമാണ്. രണ്ടും തമ്മിൽ ഏറ്റുമുട്ടലോ തർക്കങ്ങളോ ഇല്ലെന്നും പി.എം.എ സലാം പറഞ്ഞു. സമസ്തയിലെ ലീഗ് അനുകൂലികൾ ഉമർഫൈസി മുക്കത്തിനെതിരെ യോഗം ചേർന്നത് സംബന്ധിച്ച ചോദ്യങ്ങൾക്കായിരുന്നു സലാമിന്റെ മറുപടി.