
കഴിഞ്ഞ ദിവസം പൂനെയില്‍ നിന്നും നാഗ്പൂരിലേക്കുള്ള 6E – 6798 വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യുവതിക്ക് ലഭിച്ചത് കുഷ്യന് ഇളക്കിക്കളഞ്ഞ സീറ്റ്. നാഗ്പൂർ സ്വദേശിയായ സാഗരിക പട്നായിക്കിന് ഒരു ബിസിനസ്സ് യാത്രയ്ക്കിടെയാണ് ഇത്തരമൊരു അനുഭവമുണ്ടായത്. തനിക്ക് വിമാനക്കമ്പനി അധികൃതര്‍ നല്കിയ സീറ്റില്‍ കുഷ്യനില്ലെന്ന അവരുടെ പരാതി ഭര്‍ത്താവ് സുബ്രത് പട്നായിക് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടായ ട്വിറ്ററിലൂടെ (X) പങ്കുവച്ചു. ” #ഇൻഡിഗോ !! #ഫ്ലൈറ്റ് 6E 6798 !! സീറ്റ് നമ്പർ 10A! പൂനെ മുതൽ നാഗ്പൂർ വരെ!!! ഇന്നത്തെ അവസ്ഥ… ലാഭം വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം… ദയനീയം…” അദ്ദേഹം എഴുതി. ഒപ്പം സീറ്റിന്റെ ചിത്രവും പങ്കുവച്ചു. വിന്റോ സീറ്റില്‍ ഒന്നിന്റെ കുഷ്യന് ഇളക്കി മാറ്റിയ നിലയിലായിരുന്നു. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി.
യാത്രക്കാരുടെ സംതൃപ്തിക്ക് ഒരു പ്രാധാന്യവും നല്‍കാത്ത മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു വിമാനക്കമ്പനി തൊഴിലാളികളില്‍ നിന്നും തന്റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്നതെന്ന് സുബ്രതോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വീറ്റോ സീറ്റില്‍ കുഷ്യനില്ലെന്ന് പരാതിപ്പെട്ടപ്പോള്‍ ആദ്യം അവര്‍ അത് അവഗണിച്ചു. വീണ്ടും പരാതി പറഞ്ഞപ്പോള്‍ സീറ്റിന് താഴെ നോക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സീറ്റിന് താഴെ കുഷ്യന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് സാഗരികയ്ക്ക് ഇരുസീറ്റുകള്ക്കിടയിലുള്ള ഇടനാഴിയില്‍ നില്ക്കേണ്ടിവന്നു. ഇത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയപ്പോഴാണ് ഒരു ക്യാബിൻ ക്രൂ അംഗം ഒരു കുഷ്യനുമായി എത്തിയത്. “ഇങ്ങനെയുള്ള ഒരു സീറ്റില്‍ നിന്നും കുഷ്യൻ എങ്ങനെ അപ്രത്യക്ഷമാകും? ഇൻഡിഗോ പോലുള്ള ഒരു എയർലൈൻ ബ്രാൻഡിൽ നിന്ന് ഇത് തീർച്ചയായും പ്രതീക്ഷിക്കുന്നില്ല.” സുബ്രതോ കൂട്ടിച്ചേര്‍ത്തു.
#Indigo !! #Flight 6E 6798 !! Seat no 10A ! Pune to Nagpur!!! Today’s status … Best way to increase profit 😢😢…Pathetic … pic.twitter.com/tcXHOT6Dr5
— Subrat Patnaik (@Subu_0212) November 25, 2023
‘തുരങ്കത്തിലെത്തിയപ്പോള്‍ സ്വന്തം കുടുംബാംഗത്തെ പോലെ അവര്‍ കെട്ടിപ്പിടിച്ചു; റാറ്റ് മൈനേഴ്സ്
സുബ്രതോയുടെ ട്വിറ്റ് വൈറലായതിന് പിന്നാലെ, “അത് തീർച്ചയായും കാണാൻ നല്ലതല്ല. ചില സമയങ്ങളിൽ, സീറ്റ് കുഷ്യൻ അതിന്റെ വെൽക്രോയിൽ നിന്ന് മാറിപ്പോകുന്നു. ഞങ്ങളുടെ ക്രൂവിന്റെ സഹായത്തോടെ അത് മാറ്റിവയ്ക്കാന്‍ കഴിയും. കൂടാതെ, ഫീഡ്ബാക്കിനായി ബന്ധപ്പെട്ട ടീമുകള്‍ സജ്ജമാണ്. ഭാവിയിൽ നിങ്ങളെ മികച്ച രീതിയിൽ സേവിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ” ഇന്‍ഡിഗോ പ്രതികരിച്ചു. ഇതിന് സുബ്രതോയുടെ മറുപടി ഇങ്ങനെയായിരുന്നു.’നിങ്ങളുടെ പ്രതികരണത്തെ അഭിനന്ദിക്കുന്നു. എന്നാൽ യാത്രക്കാര്‍ കയറുന്നതിന് മുമ്പ് ക്ലീനിംഗ് സ്റ്റാറ്റസ് പരിശോധിക്കാൻ ഗ്രൗണ്ട് സ്റ്റാഫും ജോലിക്കാരും ഇത് എങ്ങനെ നഷ്ടപ്പെടുത്തി എന്നതിൽ അതിശയിക്കാനുണ്ടോ? ഇൻഡിഗോ പോലൊരു മികച്ച ബ്രാൻഡിന്റെ പ്രതിച്ഛായയെ ഇത് ബാധിക്കുന്നു.” അദ്ദേഹം കുറിച്ചു. തുടര്‍ന്ന് ഭാവിയില്‍ ഫീഡ്ബാക്ക് ശ്രദ്ധിക്കുമെന്നും മെച്ചപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും ഇന്‍ഡിഗോ മറുപടി കുറിച്ചു. വിമാനകമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മയെ വിമര്‍ശിച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കളും രംഗത്തെത്തി.
ഹെല്‍മറ്റ് എടുക്കാനാഞ്ഞപ്പോള്‍ കൊത്താനാഞ്ഞ് പത്തിവിടര്‍ത്തിയ മൂര്‍ഖന്‍; ചങ്കിടിപ്പിക്കുന്ന വീഡിയോ !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]