
ലോസ് ഏഞ്ചല്‍സ്– വാറന്‍ ബഫറ്റിന്റെ പങ്കാളിയും പ്രചോദനവുമായ ചാര്‍ലി മംഗര്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. ജനുവരി ഒന്നിന് അദ്ദേഹത്തിന് 100 വയസ്സ് തികയുമായിരുന്നു. ബെര്‍ക്ഷെയറിന്റെ വൈസ് ചെയര്‍മാനും ഏറ്റവും വലിയ ഓഹരി ഉടമകളില്‍ ഒരാളുമായിരുന്നു. കാലിഫോര്‍ണിയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ലോസ് ഏഞ്ചല്‍സിലെ ദീര്‍ഘകാല താമസക്കാരനായിരുന്നു അദ്ദേഹം. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 2.6 ബില്യണ്‍ ഡോളറായിരുന്നു.
ചാര്‍ലിയുടെ പ്രചോദനവും വിവേകവും പങ്കാളിത്തവും ഇല്ലെങ്കില്‍ ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയെ ഇന്നത്തെ നിലയിലേക്ക് കെട്ടിപ്പടുക്കാന്‍ കഴിയുമായിരുന്നില്ല,’ ബെര്‍ക്ക്ഷെയറിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ബഫറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 1978 മുതല്‍ ബെര്‍ക്ഷയര്‍ വൈസ് ചെയര്‍മാനായിരുന്ന മംഗറിന്റെ മരണം അമേരിക്കയിലെ കോര്‍പ്പറേറ്റ് മേഖലയില്‍ ഒരു യുഗത്തിന് അന്ത്യം കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
