
തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് സലാർ. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജും കൂടി എത്തുന്നതോടെ മലയാളികളും ഏറെ ആവേശത്തിലാണ്. ചിത്രം ഡിസംബറിൽ തിയറ്ററിൽ എത്താൻ ഒരുങ്ങുന്നതിനിടെ സിനിമയെ കുറിച്ച് പ്രശാന്ത് നീൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നതെന്ന് പ്രശാന്ത് നീൽ പറയുന്നു. ഇരുവരും തമ്മിൽ പിന്നീട് ശത്രുക്കൾ ആകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ ആയിരുന്നു പ്രശാന്ത് നീലിന്റെ വെളിപ്പെടുത്തൽ. കെജിഎഫുമായി സലാറിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. ഇവർ ശത്രുക്കളായി മാറുന്നുണ്ട്. ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്. ഡിസംബർ 1ന് വരുന്ന ട്രെയിലറിൽ സലാറിനായി ഞങ്ങൾ ഒരുക്കിയ ലോകത്തിന്റെ ഒരു ചെറുഭാഗം കാണാനാകും. കെജിഎഫ് ഫ്രാഞ്ചൈസിയുമായി സലാറിന് ഒരു ബന്ധവുമില്ല’, എന്നാണ് പ്രശാന്ത് നീൽ പറഞ്ഞത്. സലാറിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് എപ്പോൾ തുടങ്ങുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മമ്മൂക്കയ്ക്ക് മാത്രം സാധ്യമായ ധീരത, അതിന്റെ പേരാണ് സ്ക്രീനിൽ തെളിഞ്ഞ ചരിത്രവിജയം: വി എ ശ്രീകുമാർ
‘വർദ്ധരാജ മാന്നാർ’ എന്ന കഥാപാത്രത്തെയാണ് സലാറിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലുള്ള പൃഥ്വിയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. നിര്‍മ്മാതാക്കളായ ഹൊംബാള ഫിലിംസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഹൊംബാള ഫിലിംസിന്റെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Nov 29, 2023, 8:59 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]