
ഗുവാഹത്തി: ഇന്ത്യക്കെതിരെ മൂന്നാം ടി20യിലെ സെഞ്ചുറിയോടെ നിരവിധ റെക്കോര്‍ഡുകളാണ് ഗ്ലെന്‍ മാക്സ്വെല് സ്വന്തം പേരിലാക്കിയത്. 48 പന്തില്‍ പുറത്താവാതെ 104 റണ്‍സാണ് മാക്സി നേടിയത്. ഇതില്‍ എട്ട് വീതം സിക്സും ഫോറുമുണ്ടായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. റുതുരാജ് ഗെയ്കവാദിന്റെ (57 പന്തില്‍ പുറത്താവാതെ 123) സെഞ്ചുറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഗ്ലെന്‍ മാക്സ്വെല്ലാണ് (48 പന്തില്‍ പുറത്താവാതെ 104) ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.
ഇതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി മാക്സിയുടെ പേരിലായി. സ്കോര്‍ പിന്തുടരുമ്പോള് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായിരിക്കുകയാണ് മാക്സി. ഇങ്ങനെ ഓസീസ് താരം ഇന്ന് പൂര്‍ത്തിയാക്കിയത് മൂന്നാമാത്തെ സെഞ്ചുറി. ഇക്കാര്യത്തില്‍ രണ്ട് സെഞ്ചുറികള്‍ വീതം നേടിയ ബാബര്‍ അസം, മുഹമ്മദ് വസീം എന്നിവരെയാണ് മാക്സ്വെല് പിന്തള്ളിയത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം ഇന്ത്യന്‍ താരം രോഹിത് ശര്‍മയ്ക്കൊപ്പം പങ്കിടാനും മാക്സിക്കായിരുന്നു.
ഇരുവര്‍ക്കും ഇപ്പോള്‍ നാല് സെഞ്ചുറികള്‍ വീതമുണ്ട്. മൂന്ന് സെഞ്ചുറികള്‍ വീതമുള്ള ബാബര്‍ അസം, സബാവൂന്‍ ഡാവിസി (ചെക് റിപ്പബ്ലിക്ക്), കോളിന് മണ്‍റോ (ന്യൂസിലന്‍ഡ്), സൂര്യകുമാര്‍ യാദവ് എന്നിവരാണ് രോഹിത്തിന് പിറകില്‍. ഓസീസിന് വേണ്ടി വേഗത്തില്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡ് പങ്കിടാനും മാക്സ്വെല്ലിന് സാധിച്ചു.
ആരോണ്‍ ഫിഞ്ച്, ജോഷ് ഇന്‍ഗ്ലിസ് എന്നിവര്‍ക്കൊപ്പമാണ് മാക്സിയിപ്പോള്. മൂവരും 47 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഗ്ലെന്‍ മാക്സ്വെല് തന്നെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 49 പന്തിലും 50 പന്തിലും താരം സെഞ്ചുറി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Last Updated Nov 28, 2023, 11:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]