
നമ്മുടെ കുട്ടികള്‍ സുരക്ഷിതരോ..? സംസ്ഥാനത്ത് ഈ വര്‍ഷം സെപ്റ്റംബര്‍ വരെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെ; തട്ടികൊണ്ടു പോകുന്നതിൽ ഭൂരിഭാഗവും പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികൾ
തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങള്‍ സുരക്ഷിതരോ? കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ നാട്ടില്‍ ഏറി വരികയാണ്.
മുൻകാലങ്ങളെ അപേക്ഷിച്ച് തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളില്‍ കുറവുണ്ടെങ്കിലും മാതാപിതാക്കളുടെയും നിയമ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് നിരവധി കുട്ടികളെ തട്ടിയെടുക്കുന്നു.
സംസ്ഥാനത്ത് ഈ വര്‍ഷം സെപ്റ്റംബര്‍ വരെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെയാണ്.
കാണാതാകുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരെയും വൈകാതെ കണ്ടെത്തുന്നു എന്ന ആശ്വാസമുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ല. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് തട്ടി എടുക്കുന്നവരില്‍ ഭൂരിഭാഗവും.
അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 2019 ല്‍ ആണ്. 280 കുഞ്ഞുങ്ങളെയാണ് അജ്ഞാത സംഘങ്ങള്‍ തട്ടിയെടുത്തത്. പലരേ കുറിച്ചും ഇനിയും ഒരു അറിവും ഇല്ല.
കഴിഞ്ഞ വര്‍ഷം 269 പേരെയും 2021ല്‍ 257 പേരെയും തട്ടിക്കൊണ്ടു പോയെന്നു പൊലീസ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കാണാതായ കുട്ടികളില്‍ ആറു പേരുടെ കേസില്‍ നടപടി അവസാനിപ്പിക്കാൻ അനുമതി തേടി പൊലീസ് കോടതികള്‍ക്കു റിപ്പോര്‍ട്ട് നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളുടെ കുട്ടികളുടെ കേസുകളിലാണ് ഈ റിപ്പോര്‍ട്ട് നല്‍കിയതെന്നാണു വിശദീകരണം. 2018 മുതല്‍ 2023 മാര്‍ച്ച് ഒൻപതു വരെയുള്ള കണക്കനുസരിച്ച്, കാണാതായവരില്‍ 60 കുട്ടികളെ കണ്ടെത്താനുണ്ട്. ഇതില്‍ 42 ആണ്‍കുട്ടികളും 18 പെണ്‍കുട്ടികളുമാണ്.