
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകര്‍ക്ക് വൻ അവസരങ്ങള്‍ വരുന്നു; 639 ഇംഗ്ലീഷ് അധ്യാപകതസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂളുകളില്‍ 639 ഇംഗ്ലീഷ് അധ്യാപക തസ്തിക സൃഷ്ടിക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതോടെ, മൂന്ന്, നാല് ഡിവിഷനുകളുള്ള ഹൈസ്കൂളുകളില്‍ താത്കാലിക തസ്തിക സൃഷ്ടിച്ച് ദിവസവേതന/ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.
രണ്ടുവര്‍ഷം മുൻപാണ് ഹൈസ്കൂളുകളില്‍ കൂടുതല്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാൻ എച്ച്.എസ്.എ. (ഇംഗ്ലീഷ്) അധികതസ്തികകള്‍ സൃഷ്ടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെ ഇംഗ്ലീഷും പഠിപ്പിക്കുന്നതു കാരണം വിദ്യാര്‍ഥികള്‍ക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂര്‍, പത്തനംതിട്ട സ്വദേശികള്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സോഷ്യല്‍ സ്റ്റഡീസ് അടക്കം മറ്റ് വിഷയങ്ങളിലെ അധ്യാപകരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ നിയോഗിക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.Related
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]