
അഞ്ച് മാസം മുൻപ് അഗ്നിവീറില്‍ ജോലി നേടിയ മലയാളി യുവതി നാവികസേനാ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍; അടൂര്‍ സ്വദേശിനിയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് നാവികസേന
മുംബൈ: അഗ്നിവീറില്‍ ജോലി നേടിയ മലയാളി യുവതിയെ നാവികസേനാ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
നാവികസേനയില്‍ അഗ്നിവീര്‍ വിഭാഗത്തില്‍ പരിശീലനം നടത്തുകയായിരുന്ന അടൂര്‍ സ്വദേശിനി അപര്‍ണ വി.നായരെ (20)യാണ് മലാഡിലെ സേനാ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ചു മാസം മുൻപാണ് അഗ്നിവീറില്‍ ജോലി നേടിയത്. അപര്‍ണയുടെ മരണ കാരണം വ്യക്തമല്ല.
പള്ളിക്കല്‍ തോട്ടുവ ഉദയമംഗലത്തില്‍ ശാന്തകുമാരൻ നായരുടെയും വിമലകുമാരിയുടെയും മകളാണ്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ജീവനൊടുക്കിയതാണെന്നു കരുതുന്നതായും നാവികസേനാ കേന്ദ്രങ്ങള്‍ പറഞ്ഞു.
ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി 15 ദിവസം മുൻപാണ് അപര്‍ണ മുംബൈയിലെത്തി ലോജിസ്റ്റിക്സ് വിഭാഗത്തില്‍ ചേര്‍ന്നത്.
അപകടമരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച അഗ്നിപഥ് പദ്ധതിക്കു കീഴില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നവരാണ് അഗ്നിവീര്‍ വിഭാഗത്തില്‍ വരുന്നത്. 6 മാസ പരിശീലനമടക്കം 4 വര്‍ഷത്തേക്കാണു നിയമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]