
രണ്‍ബിര്‍ കപൂര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അനിമല്‍. നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ഗാനങ്ങളും വലിയ ഹിറ്റായതോടെ അനിമല്‍ സിനിമ പ്രേക്ഷകരുടെ സജീവ ചര്‍ച്ചയിലുള്ള ഒന്നായി മാറി. രണ്‍ബിര്‍ കപുറിന്റെ പുതിയ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.
വമ്പൻ പ്രതീക്ഷകളുമായി എത്തുന്ന പുതിയ ചിത്രം അനിമലിന്റെ റിലീസ് ഡിസംബര്‍ ഒന്നിനാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക റിലീസിന് ഏകദേശം 6-8 ആഴ്ചകള്‍ക്ക് ശേഷമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ 22 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എന്നാല്‍ രണ്‍ബിര്‍ കപൂര്‍ ചിത്രം ഒടിടിയില്‍ 20 മിനിട്ടിലധികം ദൈര്‍ഘ്യം യഥാര്ഥതിനേക്കാള് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രമാണ് അനിമല്‍. അര്ജുൻ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്നതാണ് ‘ആനിമല്‍’. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്ഷവര്ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ അനില്‍ കപൂറിനും ബോബി ഡിയോളിനും പുറമേ ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്റോയ്, ബാബ്ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും രണ്‍ബിര്‍ കപൂറിനും രശ്മിക മന്ദാനയ്ക്കുമൊപ്പം പ്രധാന കഥാപാത്രങ്ങളാകുന്നു.
രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്മിക മന്ദാനയാണ് എത്തുക. അനില്‍ കപൂര്‍ അച്ഛന്റെ വേഷത്തിലാണ് എത്തുക. ടീ സീരീസിന്റെയും ഭദ്രകാളി പിക്ചേഴ്സിന്റെയും ബാനറിലാണ് നിര്‍മാണം. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം ഭൂഷൻ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ്.
Read More: മമ്മൂട്ടി മൂന്നാമത് മാത്രം. യുവ താരം ഒന്നാമത്, രണ്ടാമത് വൻ സര്‍പ്രൈസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Nov 28, 2023, 7:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]