
ബാലി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. വിനോദസഞ്ചാരികൾക്ക് ചെയ്യാനായി അനവധി കാര്യങ്ങളും ബാലിയിലുണ്ട്. അതുപോലെ തന്നെ ചില കാര്യങ്ങളിൽ അങ്ങേയറ്റം കർശന സ്വഭാവമുള്ള സ്ഥലം കൂടിയാണ് ബാലി. അതിനാൽ തന്നെ ചില കാര്യങ്ങൾ അവിടെ ഒഴിവാക്കേണ്ടതും ഉണ്ട്. അതുപോലെ ബാലിയിൽ കറങ്ങാൻ പറ്റിയ മികച്ച മാർഗങ്ങളിൽ ഒന്നാണ് സ്കൂട്ടർ. ഇവിടെ എത്തുന്ന മിക്കവാറും ആളുകൾ സ്കൂട്ടറുകള് വാടകയ്ക്കെടുത്ത് കറങ്ങാറുണ്ട്. അതുപോലെ ഒരു വിനോദസഞ്ചാരിയായ സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഒരു സ്കൂട്ടറിൽ ഹെൽമെറ്റൊന്നും വയ്ക്കാതെയാണ് സ്ത്രീ പോകുന്നത്. പിന്നിലാണ് അവർ ഇരിക്കുന്നത്. അവരുടെ ഒരു കയ്യിൽ ലഗേജും മറ്റൊരു കയ്യിൽ ഒരു കുപ്പി ബിയറുമുണ്ട്. ആ ബിയർ കുടിച്ചുകൊണ്ടാണ് അവർ സഞ്ചരിക്കുന്നത്. ഇത് വിമർശനത്തിന് ഇടയാക്കി. ബ്രിട്ടീഷ് ട്രാവലറായ Anne Malambo -യാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അവർ തന്റെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്. ഒപ്പം തന്നെ ബാലിയിൽ പിന്തുടരേണ്ട ചില കാര്യങ്ങളും അവർ വീഡിയോയ്ക്കൊപ്പം കുറിച്ചു. യുവതി കാണിച്ചതുപോലെ ബാലിയിൽ ചെയ്യരുത് എന്നും അവർ പറയുന്നു.
വീഡിയോയിൽ യുവതി വലിയ ലഗേജും ഒരു കയ്യിൽ പിടിച്ച് സ്കൂട്ടറിന് പിന്നിലിരുന്ന് പോകുന്നത് കാണാം. ഇടയ്ക്കിടയ്ക്ക് മറുകയ്യിലുള്ള ബിയർ കഴിക്കുന്നുമുണ്ട്. അതേസമയം വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേർ സ്ത്രീയെ വിമർശിച്ചു. എന്നാൽ, ആ വിമർശനങ്ങളെ എതിർത്തുകൊണ്ട് സ്ത്രീയെ പിന്തുണച്ച് കമന്റിട്ടവരും ഉണ്ട്. ചിലരൊക്കെ സ്ത്രീയുടെ സുരക്ഷയെ കുറിച്ചും ഓർമ്മിപ്പിച്ചു. ചിലർ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്ന് കമന്റിട്ടപ്പോൾ മറ്റ് ചിലർ ആ യുവതി അടിപൊളിയാണ് എന്നാണ് കമന്റിട്ടത്.
വായിക്കാം: തോക്കുമായി നാലുപേർ, ചറപറാ വെടിവയ്പ്പ്, ചൂലുമായി അടിച്ചോടിച്ച് സ്ത്രീ, വൈറൽ വീഡിയോ
:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 28, 2023, 7:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]