തിരുവനന്തപുരം: അമ്പലത്തറയിൽ വെച്ച് 74 ഗ്രാം ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ സ്വദേശിയായ പ്രോബിർ മണ്ഡലിനെ (32) എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.
ഷഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട
ഇയാളെ ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തുകയുമായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി.
സന്തോഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ടി.ടി. ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർ വി.
ബിജു, സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ നിഖിൽ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. കാസർഗോഡ് കുബന്നൂരിൽ വീടിനുള്ളിലും കാറിലുമായി സൂക്ഷിച്ചിരുന്ന 11.76 കിലോഗ്രാം കഞ്ചാവുമായി മൊയ്തീൻ ഷബീർ (39) എന്നയാൾ എക്സൈസിന്റെ പിടിയിലായി.
കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ശ്രീനിവാസൻ പത്തിൽ, സി.കെ.വി.
സുരേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അജീഷ് സി, പ്രജിത്ത് കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, ഷിജിത്ത് വി.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ ടി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ക്രിസ്റ്റിൻ പി.എ. എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
കോതമംഗലത്ത് നടന്ന മറ്റൊരു പരിശോധനയിൽ രണ്ട് കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഫൈജുൽ ഇസ്ലാം, ഉബൈദുൽ ഹുസൈൻ എന്നിവരാണ് പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ലിബു പി.ബി, ബാബു എം.ടി, റസാക്ക് കെ.എ, സോബിൻ ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വികാന്ത് പി.വി, ഉബൈസ് പി.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

