തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം ശ്രീ പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
ഈ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ പദ്ധതി മരവിപ്പിക്കുമെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തിടുക്കപ്പെട്ട് നടപ്പാക്കുന്നതിൽ സംസ്ഥാനത്തിന് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് പുതിയ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ട്രാൻസ് വനിതകൾ ഉൾപ്പെടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി.
നിലവിൽ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാത്തവരും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവുമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സഹായധനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടൊപ്പം, സംസ്ഥാനത്തെ ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

