മലപ്പുറം: പുത്തനത്താണി-തിരുനാവായ റോഡിൽ ഇലക്ട്രിക് കാറും ബൈക്കും കൂട്ടിയിടിച്ച് നവ ദമ്പതികൾക്ക് ദാരുണാന്ത്യം. മുഹമ്മദ് സിദ്ദിഖ്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്.
പതിവ് പോലെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ ഇഖ്ബാൽ നഗറിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുഹമ്മദ് സിദ്ദിഖ് സംഭവസ്ഥലത്തും റീഷ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണത്തിന് കീഴടങ്ങിയത്. ഈ കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം.
പാങ്ങ് ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ താൽക്കാലിക അധ്യാപകനാണ് മുഹമ്മദ് സിദ്ദിഖ്. റീഷ പെരുവള്ളൂർ ഹോമിയോ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ റീഷയുടെ നാടായ അഴീക്കോട്ടേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി 10.30-ഓടെ ഖബറടക്കം നടത്തി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

