
നമ്മൾ ജോലി ചെയ്യുന്ന ഇടങ്ങൾ വളരെ പ്രധാനമാണ്. നമ്മുടെ ഓരോ ദിവസത്തിലെയും എട്ടും ഒമ്പതും മണിക്കൂറുകൾ നമ്മൾ ചെലവഴിക്കുന്നത് അവിടെയാണ്. അവിടെയുള്ള മനുഷ്യരോടാണ് നമ്മൾ ഏറെനേരം സംവദിക്കുന്നതും. അതിനാൽ തന്നെ നമ്മുടെ മേലുദ്യോഗസ്ഥർ, സഹപ്രവർത്തകർ എന്നിവരുടെയൊക്കെ പെരുമാറ്റം പോലും നമ്മെ വല്ലാതെ സ്വാധീനിക്കും. നമ്മുടെ മാനസികാവസ്ഥയെ ആഴത്തിൽ സ്വാധീനിക്കാനുള്ള ശേഷി കൂടി നമ്മുടെ ജോലി സ്ഥലങ്ങൾക്കുണ്ട്. അതുപോലെ, ചൈനയിലെ ഒരു യുവതിക്ക് നേരിടേണ്ടി വന്നത് വളരെ മോശം അനുഭവമാണ്.
ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ലി എന്ന യുവതിയുടെ അനുഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ്. സൂപ്പർവൈസറുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം യുവതിയുടെ മാനസികാവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിനെ കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്. ജോലിസ്ഥലത്ത് സൂപ്പർവൈസർ ശകാരിച്ചതിനെ തുടർന്ന് ലി കടുത്ത മാനസികപ്രശ്നങ്ങളിലൂടെ കടന്നുപോയി എന്നും തകർന്നുപോയി എന്നുമാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
മേലുദ്യോഗസ്ഥൻ വഴക്കുപറഞ്ഞതിന് പിന്നാലെ കനത്ത മാനസികപ്രയാസത്തോടെയാണ് യുവതി തിരികെയെത്തിയത്. അന്തർമുഖയായിരുന്നതിനാൽ തന്നെ തന്റെ മാനസികപ്രയാസങ്ങൾ ആരോടും പങ്കുവയ്ക്കാനും അവർക്ക് സാധിച്ചില്ല. പിന്നാലെ, ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഒന്നും സാധിക്കാത്ത അവസ്ഥയിലേക്ക് യുവതി മാറി. മാനസികമായ പ്രശ്നങ്ങൾ പിന്നീട് ശാരീരികമായ പ്രശ്നങ്ങളിലേക്കും നയിച്ചു.
തനിയെ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥ വന്നു. ടോയ്ലെറ്റിൽ പോവാൻ പോലും ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ എന്നതായി യുവതിയുടെ അവസ്ഥ എന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നു. പിന്നീട് യുവതി ചികിത്സ തേടി. യുവതിയെ ചികിത്സിച്ച ഡോക്ടർ പറയുന്നത് അവർക്ക് വിഷാദം ബാധിച്ചു എന്നാണ്.
എന്തായാലും, ലിയുടെ അവസ്ഥ ചൈനയിലെ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ച തന്നെയാണുണ്ടാക്കിയത്. ആളുകളെ മാനസികമായും ശാരീരികമായും തകർത്തുകളയുന്ന ജോലിസ്ഥലങ്ങൾ മാറ്റത്തിന് തയ്യാറാകണം എന്നാണ് ആളുകളുടെ അഭിപ്രായം. ഒപ്പം, ഇത്തരം ജോലികൾ ഉപേക്ഷിക്കുന്നതിന് മടിക്കേണ്ടതില്ല എന്ന അഭിപ്രായവും നിരവധിപ്പേർ പങ്കുവച്ചു.
പെട്ടെന്ന് ‘വർക്ക് ഫ്രം ഹോം’ നിർത്തലാക്കി, ആളുകൾ ജോലി ഉപേക്ഷിക്കുകയാണ്, ചർച്ചയായി പോസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]