ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ് അന്ധരായ വൃദ്ധ ദമ്പതികൾ. 4-5 ദിവസങ്ങൾക്ക് മുമ്പ് മകൻ മരിച്ചതായി സംശയമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ 30 വയസ് പ്രായമുള്ള മകൻ്റെ മൃതദേഹത്തിനൊപ്പം അർദ്ധബോധാവസ്ഥയിൽ ദമ്പതികളെ കണ്ടെത്തുകയായിരുന്നു.
വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. 60 വയസ്സിനു മുകളിൽ പ്രായമുള്ള ദമ്പതികൾ മകൻ പ്രമോദിന്റെ മരണത്തെക്കുറിച്ച് അറിയാതെ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. വിവരമൊന്നും ലഭിക്കാത്തതിനാൽ സഹായത്തിന് വേണ്ടി അയൽക്കാരെ വിളിക്കുകയും ചെയ്തു. എന്നാൽ, ഇരുവരും ക്ഷീണിതരായതിനാലും ശബ്ദക്കുറവുള്ളതിനാലും അയൽക്കാരും ഇവരുടെ വിളി കേട്ടില്ല.
പൊലീസ് എത്തിയാണ് വൃദ്ധ ദമ്പതികൾക്ക് ഭക്ഷണവും വെള്ളവും നൽകിയത്. ഹൈദരാബാദിൽ തന്നെ മറ്റൊരിടത്ത് താമസിക്കുന്ന ഇവുടെ മൂത്ത മകനെ പൊലീസ് വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രമോദ് പതിവായി മദ്യപിക്കുമായിരുന്നുവെന്നും ഒരു വർഷത്തോളമായി ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. ആവശ്യമായ ചികിത്സ ലഭിക്കുന്നതിനായി ദമ്പതികളെ ഒരു വൃദ്ധസദനത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
READ MORE: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]