
മുംബൈ: രാകേഷ് റോഷന് സംവിധാനം ചെയ്ത കരൺ അർജുൻ 1995 ജനുവരിയിലാണ് എത്തിയത്. ഒരു കൊമേഷ്യല്‍ എന്റര്‍ടെയ്മെന്റായിരുന്ന ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമാണ് നേടിയത്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നീ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചെത്തിയ ചിത്രം ആ വര്‍ഷത്തെ ബോളിവുഡിലെ വലിയൊരു ഹിറ്റായിരുന്നു. സൂപ്പർതാരങ്ങളായ സൽമാനും ഷാരൂഖും മുഴുനീള വേഷങ്ങളിൽ അഭിനയിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണിത്.
രാഖി ഗുൽസാർ, കാജോൾ, മംമ്ത കുൽക്കർണി, അംരീഷ് പുരി എന്നിവരടങ്ങുന്ന ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാരകമായ കുടുംബ കലഹത്താൽ വേർപിരിഞ്ഞ രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നുത്. അവരുടെ ആത്മാക്കൾ അവരുടെ അടുത്ത ജന്മത്തില് വീണ്ടും ഒന്നിക്കുകയും കുടുംബത്തിന് വേണ്ടി പോരിന് ഇറങ്ങുകയും ചെയ്യുന്നു.
വൈകാരിക രംഗങ്ങളും ആക്ഷനും എല്ലാം ചേര്‍ന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് ആരാധകരെ അമ്പരപ്പിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചത് സല്മാന് ഖാനാണ്. പുതിയ ടീസറും പുറത്തിറക്കി.
View this post on Instagram
രാകേഷ് റോഷന്റെ ഫിലംക്രാഫ്റ്റ് നിര്‍മ്മിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് അദ്ദേഹത്തിന്റെ സഹോദരന് രാജേഷ് റോഷനാണ്. ചിത്രത്തിലെ ഏ ബന്ധന് പോലുള്ള ഗാനങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു. ‘മേര കരണ്‍ അര്ജുന് ആയേഗ’ എന്ന ചിത്രത്തിലെ ഡയലോഗ് ഇന്നും മീമുകളിലും മറ്റും നിറയുന്ന ഡയലോഗാണ്.
രാഖി ഗുൽസാർ ചിത്രത്തില്‍ ചെയ്ത ദുര്‍ഗ എന്ന അമ്മ വേഷവും, അംരീഷ് പുരി ചെയ്ത താക്കൂര്‍ ദുര്ജന് സിംഗ് എന്ന വില്ലന്‍ വേഷവും ഏറെ ശ്രദ്ധേയമായ വേഷങ്ങളാണ്. നവംബര്‍ 22നാണ് ചിത്രം വീണ്ടും തീയറ്ററില്‍ എത്തുന്നത്.
’39കാരന് 51 കാരിയോ? വിവാദങ്ങള്‍ക്ക് ചെവി നല്‍കാത്ത ആ ബന്ധം തീര്‍ന്നു’: മൗനം വെടിഞ്ഞ് അര്ജുന് കപൂര്‍
‘സല്മാന് ഉറങ്ങാനാകുന്നില്ല’, ബാബ സിദ്ധിഖിയുടെ മകന്റെ വെളിപ്പെടുത്തല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]