രാജ്യമെങ്ങും ദീപാവലി ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. ഇന്ന് ധൻതെരേസ് ആഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് വലിയ തോതിലുള്ള വ്യാപാരമാണ് നടന്നത്. സ്വർണമോ വെള്ളിയോ മറ്റ് വിലയേറിയ വസ്തുക്കളോ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമായാണ് ഇതിനെ കണക്കാക്കുന്നത്. .അതു കൊണ്ട് തന്നെ ധാരാളംചെലവുള്ള ഒരു സമയം കൂടിയായിരിക്കും ഇത്. ക്രെഡിറ്റ് കാർഡുകളുടെ ഓഫറുകൾ പരമാവധി ഉപയോഗിക്കാൻ പറ്റിയ സമയമാണിത് . നിരവധി ബാങ്കുകൾ അവരുടെ ക്രെഡിറ്റ് കാർഡുകൾക്ക് പരമാവധി ഓഫറുകൾ ഇപ്പോൾ നൽകുന്നുണ്ട്. ചില പ്രധാനപ്പെട്ട ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളുടെ ഓഫറുകൾ പരിശോധിക്കം..
ഐസിഐസിഐ ബാങ്ക്
ജിയോമാർട്ട്, സൊമാറ്റോ, സ്വിഗി,സ്വർണാഭരണങ്ങളുടെ ഷോപ്പിംഗ് എന്നിവയ്ക്കെല്ലാം ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇപ്പോൾ ഡിസ്കൗണ്ടുകൾ നൽകുന്നുണ്ട്. ജിയോ മാർട്ടിൽ നിന്നും സാധനങ്ങൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കിൽ ഓരോ 2500 രൂപയുടെ ഇടപാടിനും 500 രൂപ ഡിസ്കൗണ്ട് ലഭിക്കും. സൊമാറ്റൊയിൽ നിന്നും കുറഞ്ഞത് 599 രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യുകയാണെങ്കിൽ ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 50 രൂപ ഡിസ്കൗണ്ട് ലഭിക്കും. സ്വിഗി വഴിയാണ് ഭക്ഷണം ഓർഡർ ചെയ്യുന്നതെങ്കിൽ ഓരോ 649 രൂപയുടെ ഓർഡറിനും 50 രൂപ ഡിസ്കൗണ്ട് ലഭിക്കും. സൂറത്ത് ഡയമണ്ട് ജ്വല്ലറിയിൽ നിന്നും ഓരോ 2000 രൂപയ്ക്കും വാങ്ങുന്ന സ്വർണാഭരണങ്ങൾക്ക് 20% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആണ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നത്. ഓൺലൈനായി ഐഫോൺ 16 വാങ്ങുകയാണെങ്കിൽ 6000 രൂപയുടെ ഡിസ്കൗണ്ടും ലഭിക്കും.
ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
സ്വർണാഭരണ വിതരണക്കാരായ ടിബിസെഡ് വഴി 50,000 രൂപ മുതൽ 99,999 രൂപ വരെ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങുകയാണെങ്കിൽ 2500 രൂപ മുതൽ 5000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. റിലയൻസ് ഡിജിറ്റലിൽ നിന്ന് കുറഞ്ഞത് 10,000 രൂപയ്ക്ക് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ 10% ഡിസ്കൗണ്ടും ലഭിക്കും. ആമസോൺ വഴി വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് 10% ഡിസ്കൗണ്ടും മിന്ത്ര വഴി വാങ്ങുന്നവയ്ക്ക് 250 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കാനും അവസരമുണ്ട്. സ്വിഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഓരോ 749 രൂപയ്ക്കും 10% ഡിസ്കൗണ്ട് ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്
എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ട്രാവൽ എക്സ്പി വഴി ബുക്ക് ചെയ്യുന്ന എല്ലാ ഇന്റർനാഷണൽ ഫ്ലൈറ്റുകൾക്കും ആഭ്യന്തര യാത്രകൾക്കും 15% ഡിസ്കൗണ്ട് വരെ ലഭിക്കും.
എസ് ബി ഐ കാർഡ്
എസ് ബി ഐ ക്രെഡിറ്റ് കാർഡ്സ് ഉപയോഗിച്ച് ഐഫോൺ വാങ്ങുമ്പോൾ 10000 രൂപവരെ ഡിസ്കൗണ്ട് ലഭിക്കാനുള്ള അവസരം ഉണ്ട്. സ്വർണാഭരണ വിതരണക്കാരായ തനിഷ്ക് വഴി കുറഞ്ഞത് 80,000 രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങുകയാണെങ്കിൽ 4000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. ഫ്ളിപ്കാർട്ട് വഴി വാങ്ങുന്ന സാധനങ്ങൾക്ക് 10% ഡിസ്കൗണ്ടും ലഭിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]