.news-body p a {width: auto;float: none;}
യൗവനത്തിൽ തന്നെ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് സിനിമാ സീരിയൽ താരങ്ങൾ ഉൾപ്പെടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നവർ പോലും അസുഖത്തിന് കീഴടങ്ങുന്നത് കാണുമ്പോഴാണ് ഈ വിഷയം ചർച്ചയാകുന്നത്. എന്താണ് ചെറുപ്പക്കാരിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണം? നെഞ്ചെരിച്ചിൽ ഹൃദയാഘാതത്തിന്റെ ലക്ഷണമാണോ? അറിയാം.
അടുത്തിടെയാണ് ഹിന്ദി ടെലിവിഷൻ താരമായ വികാസ് സേഥി (48) മരിച്ചത്. ജിമ്മിൽ സ്ഥിരമായി പോകാറുള്ള അദ്ദേഹത്തിന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. അദ്ദേഹത്തിന് ആശുപത്രിയിൽ പോകാൻ താൽപ്പര്യമില്ലാതിരുന്നതിനാൽ, ഡോക്ടറെ വീട്ടിൽ വരുത്തി ചികിത്സിച്ചു. പിറ്റേന്ന് രാവിലെ അദ്ദേഹം മരിച്ചിരുന്നു. ദഹനക്കേടിന്റെ ലക്ഷണങ്ങളാണ് ശരീരം കാണിച്ചതെങ്കിലും ഒടുവിൽ എത്തിപ്പെട്ടത് ഹൃദയാഘാതത്തിലേക്കാണ്. ഇതിന് മുമ്പും ഹൃദയാഘാതം വരുന്നതിന്റെ പ്രാഥമിക ലക്ഷണമായി ദഹനക്കേട് ഉണ്ടാവും എന്ന് പറയപ്പെട്ടിരുന്നു. എന്നാൽ, അതിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഒരാൾക്ക് കൂടി അത്തരത്തിലൊരു ലക്ഷണം ഉണ്ടായിരിക്കുകയാണ്.
ദഹനക്കേടും ഹൃദയസ്തംഭനവും തമ്മിലുള്ള ബന്ധം
തലകറക്കം, നെഞ്ചുവേദന തുടങ്ങിയവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ദഹനക്കേട് അസിഡിറ്റിയുമായി ബന്ധപ്പെടുത്തിയുമാണ് പറയുന്നത്. അതിനാൽതന്നെ ഈ ലക്ഷണത്തിന് ഹൃദയാഘാതവുമായി ബന്ധമുണ്ടെന്ന് ആരും കരുതില്ല. യഥാർത്ഥത്തിൽ, ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നു. ശരീരത്തിൽ സമ്മർദ പ്രതികരണങ്ങൾ ഉണ്ടാകുന്നു. ഇത് ദഹനത്തെയും ബാധിക്കും. അങ്ങനെ ഛർദിയും വയറിളക്കവും മാറിമാറി ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ടാകുമെന്നാണ് ഇന്ത്യൻ എക്സ്പ്രസിനെ ഉദ്ധരിച്ച് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറയുന്നത്. മാത്രമല്ല, ഹൃദയാഘാതം ഉണ്ടാകുന്നതിൽ ഏതാണ് 33 ശതമാനം പേരിലും നെഞ്ചുവേദന ഇല്ലായിരിക്കില്ല.
പുകവലിക്കുന്നവർ, രക്താതിസമ്മർദം, കൊളസ്ട്രോൾ തുടങ്ങയവയ്ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ എന്നിവർക്ക് ആദ്യം പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും മടിക്കാതെ ആശുപത്രിയിൽ പോകണം. ചെറിയ ലക്ഷണങ്ങൾ തോന്നിയാലും ആദ്യമേ ആശുപത്രിയിലെത്തി ഇസിജി, രക്തപരിശോധന എന്നിവ നടത്തണം. ഇതിലൂടെ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ഹൃദയാഘാതവും നെഞ്ചെരിച്ചിലും തമ്മിലുള്ള വ്യത്യാസം
അന്നനാളത്തിൽ ആമാശയത്തിലെ ആസിഡ് തിരികെ കയറുമ്പോഴആണ് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കുമ്പോൾ അന്നനാളത്തിലെ പേശികൾ ശരിയായി പ്രവർത്തിച്ചില്ലെങ്കിലും ഇതുണ്ടാകാം. നെഞ്ചെരിച്ചിലിനൊപ്പം വിയർപ്പ്, തലകറക്കം, ക്ഷീണം എന്നീ ലക്ഷണങ്ങൾ നോന്നിയാൽ ഉടൻ ആശുപത്രിയിലെത്തിക്കണം.
എന്തുകൊണ്ട് യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകുന്നു?
30നും 40നും മദ്ധ്യേ പ്രായമുള്ള നിരവധി ഇന്ത്യക്കാർക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. 2023 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 40 – 69 വയസിനിടെ മരിക്കുന്നവരിൽ 45 ശതമാനവും ഹൃദയാഘാതം വന്നാണ്. ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, കോളസ്ട്രോൾ, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരാണ് ഹൃദയാഘാതത്തിലേക്ക് എത്തുന്നത്. അമിതമായ മദ്യപാനം, പുകവലി എന്നിവയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ചില പൊതു ഘടകങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇനി കൃത്യമായി വ്യായാമം ചെയ്ത് ചിട്ടയോടെയ ജിവിക്കുന്നവരാണെങ്കിൽ പാരമ്പര്യം, അന്തരീക്ഷ മലിനീകരണം, ആർസെനിക്, ലെഡ് എന്നിവയുടെ സമ്പർക്കം, അമിതമായ ചൂട് തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും ഹൃദയാഘാതത്തിന് കാരണമായേക്കാം. വിഷാദരോഗം ഉള്ളവരിലും ഹൃദയാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.
മറ്റൊരു പഠനത്തിൽ, പ്രമേഹമുള്ളവർ ഹൃദ്രോഗം വന്ന് മരിക്കാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് നാലുമടങ്ങ് കൂടുതലാണ്. രക്തത്തിലെ പഞ്ചസാര രക്തക്കുഴലുകളെ തകരാറിലാക്കുകയും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും രക്തപ്രവാഹത്തിന് കാരണമാകുകയും ചെയ്യുന്നു. അതിനാൽ, ശരിയായ ജീവിത രീതിയിലൂടെ നമുക്ക് ഹൃദയാഘാതം വരുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും.