
.news-body p a {width: auto;float: none;}
ബീജിംഗ്: ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ചെെന. എന്നാൽ അവിടത്തെ പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചെെനയിൽ പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മൂന്നരക്കോടി പുരുഷന്മാർ രാജ്യത്ത് അവിവാഹിതരായി കഴിയുന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ പ്രശ്നം പരിഹരിക്കാൻ പുതിയ നയം കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ചെെന. അന്താരാഷ്ട്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് വിദഗ്ധർ നിർദേശിച്ചത്. ഷിയാമെൻ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഡിംഗ് ചാംഗ് ഫയാണ് ഈ മാർഗം നിർദേശിച്ചത്. റഷ്യ, കംബോഡിയ, വിയറ്റ്നാം, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യുവതികളെ പരിഗണിക്കാനാണ് നിർദേശം.
2020ലെ ദേശീയ ജനസംഖ്യാ സെൻസസ് പ്രകാരം ചെെനയിൽ സ്ത്രീകളെക്കാൾ മൂന്ന് കോടി പുരുഷന്മാരാണ് കൂടുതൽ. സ്ത്രീ പുരുഷ അനുപാതത്തിലെ ഈ അന്തരം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് ചെെനയിലെ ഗ്രാമങ്ങളിലാണ്. ചെെനയിൽ പരമ്പാരഗതമായി വിവാഹം കഴിക്കുന്ന പുരുഷൻ സ്ത്രീക്ക് പണം (വധുവില) നൽകണം. സമീപകാലത്തായി സ്ത്രീകളുടെ എണ്ണത്തിലുള്ള കുറവ് വധുവില ഉയർത്താൻ കാരണമായി. ഇത് പുരുഷന്മാരെ സംബന്ധിച്ച് വലിയ സാമ്പത്തികബാദ്ധ്യതയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതോടെയാണ് പ്രശ്നപരിഹാരമെന്ന് നിലയിൽ അന്താരാഷ്ട്രാ വിവാഹങ്ങൾക്ക് ചെെന മുൻകെെയെടുക്കണമെന്ന നിർദേശം ഡിംഗ് ചാംഗ് മുന്നോട്ട് വച്ചത്. പാർപ്പിടത്തിന്റെയും സാമ്പത്തിക നിലയുടെയും കാര്യത്തിൽ പ്രാദേശിക സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ റഷ്യ, പാകിസ്ഥാൻ, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യത്തിലെ സ്ത്രീകളുടെ ജീവിത ചെലവ് കുറവാണെന്നാണ് അദ്ദേഹം ചൂട്ടിക്കാട്ടുന്നത്. ചെെനയിലെ പുരുഷന്മാർക്കിടയിൽ വിദേശ പങ്കാളികളെ കണ്ടെത്തുന്ന പ്രവണ വർദ്ധിപ്പിക്കണമെന്നും ഡിംഗ് ചാംഗ് പറഞ്ഞു.