
.news-body p a {width: auto;float: none;} നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രവീണ രവിയും സംവിധായകൻ ദേവൻ ജയകുമാറും വിവാഹിതരാകുന്നു. ഒന്നിച്ചുള്ള പ്രണയാതുരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരിക്കുന്നത്.
നിരവധി പേരാണ് ആശംസകളറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Raveena Ravi (@raveena1166) ‘വാലാട്ടി’ സിനിമയുടെ സംവിധായകനാണ് ദേവൻ ജയകുമാർ, ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടെയും ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റെയും മകളാണ് രവീണ രവി.
ഒരു കിടയിൻ കരുണൈ മനു എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവീണ, നിത്യ ഹരിത നായകനും മാമന്നനും അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വാനപ്രസ്ഥം എന്ന ചിത്രത്തിലാണ് ആദ്യമായി ഡബ്ബ് ചെയ്തത്.
തുടർന്ന് എഫ് ഐ ആർ, ഏഴ് സുന്ദരരാത്രികൾ, ലൗ ആക്ഷൻ ഡ്രാമ, ഭാസ്കർ ദി റാസ്കൽ, വാലാട്ടി അടക്കം നിരവധി ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]