
പാമ്പുകളെ പൊതുവെ ആളുകള്‍ക്ക് ഭയമാണ്. അതില്‍ തന്നെ രാജവെമ്പാല പോലുള്ള വിഷം കൂടിയ ഇനമാണെങ്കില്‍ പറയുകയും വേണ്ട.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ദി റിയല്‍ ടാര്സന് എന്ന പേരില്‍ അറിപ്പെടുന്ന മൈക്ക് ഹാള്സണ് പങ്കുവച്ച ‘വീഡിയോ കണ്ടിട്ട് തന്നെ ഭയം തോന്നുന്നു’ എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത്. വന്യജീവി പ്രേമിയായ മൈക്ക് ഇത്തരം നിരവധി വീഡിയോകള്‍ തന്റെ അക്കൌണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നായ രാജവെമ്പാലയുടെ തലയിൽ ചുംബികാനുള്ള മൈക്കിന്റെ ശ്രമമാണ് വീഡിയോയില്‍.
അതേസമയം മൈക്കിനെക്കാളും ഏതാണ്ട് രണ്ട് ഇരട്ടിയിലേറെ നീളമുള്ളതാണ് വീഡിയോയിലെ രാജവെമ്പാല. ആനകളെ പോലും ഒരൊറ്റ കടിക്ക് അവസാനിപ്പിക്കാന്‍ പോന്ന വീര്യമുള്ള വിഷമാണ് രാജവെമ്പാലയുടെ പല്ലിലുള്ളത്.
അത്തരം രാജവെമ്പാലകളില്‍ തന്നെ ഏറ്റവും വലുതെന്ന് തോന്നിക്കുന്ന ഒന്നാണ് വീഡിയോയില്‍ ഉള്ളത്. ഇത്രയും വലിയതും മാരകവുമായ പാമ്പിനെ വെറും കൈയാല്‍ പിടിക്കുന്നത് പോലും പലരെയും അസ്വസ്ഥമാക്കിയെന്ന് കുറിപ്പുകളില്‍ നിന്ന് വ്യക്തം. മറ്റ് രാജ്യങ്ങളിൽ നിന്ന് ‘വധു’ക്കളെ തേടി ചൈന; മൂന്നരക്കോടി പുരഷന്മാർ അവിവാഹിതരായി തുടരുന്നുവെന്ന് റിപ്പോർട്ട് View this post on Instagram A post shared by Mike Holston (@therealtarzann) ഇന്ത്യയിലേക്ക് താമസം മാറ്റിയതോടെ ജീവിതം അടിമുടി മാറിയെന്ന് യുഎസ് പൌരന്; വീഡിയോ വൈറൽ പാമ്പിനെ മൈക്ക് കൈയിലെടുക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് രാജവെമ്പാലയുടെ തലയില്‍ ചുംബിക്കാന്‍ കഴിഞ്ഞത് അത് നിലത്ത് കിടന്നപ്പോള്‍ മാത്രമാണ്.
വീഡിയോയില്‍ പാമ്പ് പലതവണ മൈക്കിനെ കടിക്കാനായി ആയുന്നതും കാണാം. ഏഴ് ലക്ഷത്തോളം പേര് വീഡിയോ ലൈക്ക് ചെയ്തപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
‘മൈക്ക് വീഡിയോ പങ്കുവയ്ക്കുന്നത് നിര്‍ത്തിയാല്‍ അതെന്തുകൊണ്ടാണെന്ന് തങ്ങള്‍ക്ക് മനസിലാകും എന്നായിരുന്നു ഒരു കുറിപ്പ്. ശരാശരി 10 മുതൽ 12 അടി വരെ നീളവും 20 കിലോഗ്രാം വരെ ഭാരവുമുള്ളവയാണ് രാജവെമ്പാലകള്‍.
രാജവെമ്പാലയുടെ വിഷം പ്രധാനമായും നാഡീവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നു. കാരണം, അതൊരു ന്യൂറോടോക്സിൻ ആണ്.
പെട്ടെന്ന് ചികിത്സിച്ചില്ലെങ്കില്‍ മരണം ഉറപ്പ്.
‘ഇതെന്ത് കൂത്ത്’ ; 11 ലക്ഷത്തിന്റെ ടെസ്ല കാർ, റോഡിലൂടെ കാളയെ കൊണ്ട് വലിപ്പിച്ച് ഉടമ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]