.news-body p a {width: auto;float: none;}
അടുത്തിടെ പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്ത മലയാളം വെബ്സീരീസാണ് നജീബ് കോയ സംവിധാനം ചെയ്ത ‘1000 ബേബീസ്’. നിഷ്കളങ്കനായിരുന്ന ഒരു യുവാവിന്റെ പ്രതികാര കഥ പറയുന്ന സീരീസിന് ഇപ്പോഴും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സീരീസിൽ ‘ദേവൻ കുപ്ലേരി’ എന്ന രാഷ്ട്രീയ പ്രവർത്തകന്റെ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ മനു ലാൽ അടുത്തിടെ കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിൽ സിനിമാജീവിതത്തിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി.
മലയാള സിനിമയ്ക്ക് ഇതുവരെയായിട്ടും മോശം പേര് താനായി ഉണ്ടാക്കി വച്ചിട്ടില്ലെന്നും മനു പറഞ്ഞു. മലയാളത്തിലെ പ്രമുഖരായ സംവിധായകരും നിർമാതാക്കളും തന്നോട് മോശമായി പെരുമാറിയെന്നും മനു വ്യക്തമാക്കി. ‘സ്വന്തം പരിശ്രമം കൊണ്ടാണ് ഇവിടം വരെ എത്തിയത്. അവസരത്തിനായി ഒരുപാട് സംവിധായകൻമാരുടെ അടുത്ത് ചെന്നിട്ടുണ്ട്. അവരെ കാണാനായി മണിക്കൂറുകളോളം കാത്തുനിന്നിട്ടുണ്ട്. എല്ലാവർക്കും ഉളള പോലെ കൊവിഡ് സമയം എനിക്കും പ്രയാസം നിറഞ്ഞതായിരുന്നു. എന്റെ ജോലി സിനിമ ആയതുകൊണ്ട് ഞാൻ അപ്പോൾ ഒരുപാട് സഹിച്ചു.
അവസരത്തിനായി മലയാളത്തിലെ പ്രമുഖനായ ഒരു നിർമാതാവിനെ ഇടയ്ക്ക് വിളിച്ചിരുന്നു. ഒരുപാട് തവണ വിളിച്ചു. പക്ഷെ അദ്ദേഹം കോൾ എടുക്കുകയോ എന്നെ തിരികെ വിളിക്കുകയോ ചെയ്തിട്ടില്ല. ഒരു ദിവസം രാത്രി ഏഴ് മണിക്ക് എന്നെ അദ്ദേഹം ഇങ്ങോട്ട് വിളിച്ചു. കോൾ കണ്ട് ഞാൻ അതിശയിച്ചുപോയി. കൊവിഡാണ് ഇനി സിനിമയൊന്നും ഉണ്ടാകില്ല. എനിക്ക് വേണമെങ്കിൽ സീരിയലിൽ അഭിനയിക്കാൻ വഴിയൊരുക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് തീരുമാനിക്കാൻ പറഞ്ഞു. സീരിയൽ മോശമാണെന്ന് പറയുന്നില്ല. സീരിയലിൽ അഭിനയിക്കാൻ താൽപര്യമില്ലെന്നും സിനിമയാണ് ലക്ഷ്യമെന്നും ഞാൻ മറുപടി പറഞ്ഞു. ഇനി സിനിമ ചെയ്യുമ്പോൾ എന്നെ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് മാറി എല്ലാം ശരിയായി. അദ്ദേഹം പുതിയ സിനിമകൾ ചെയ്തു. എന്നെ വിളിച്ചില്ല. ഇപ്പോഴും എന്റെ ഫോണെടുക്കാറില്ല.
മറ്റൊരു പ്രമുഖ സംവിധായകനെയും ഞാൻ വിളിച്ചിരുന്നു. നിന്നോടല്ലെ പട്ടി എന്നെ വിളിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ കോൾ അയാൾ കട്ട് ചെയ്തിട്ട് നമ്പർ ബ്ലോക്ക് ചെയ്തു. എന്നെ പോലുളള നടൻമാരോട് കുറച്ചെങ്കിലും കരുണ കാണിക്കാം, മലയാള സിനിമയിൽ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. എന്നെ ഓർക്കാതിരിക്കാൻ മലയാള സിനിമയ്ക്ക് യാതൊരു മോശം പേരും ഞാൻ ഉണ്ടാക്കിവച്ചിട്ടില്ല. എല്ലാവരോടും മാന്യമായി പെരുമാറുന്ന അഭിനേതാവാണ് ഞാൻ’- മനു തുറന്നുപറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
1000 ബേബീസിൽ അഭിനയിച്ചതിനെക്കുറിച്ചും താരം പറഞ്ഞു. ‘ഓരോ സിനിമ ചെയ്തുകഴിയുമ്പോഴും ആത്മവിശ്വാസമാണ് ഉണ്ടാകാറുളളത്. അഭിനയത്തിൽ ഒരുപാട് ഗ്യാപ്പുണ്ടാകും. 1000 ബേബീസിലെ കഥാപാത്രം ചെയ്യാൻ നന്നായി കഷ്ടപ്പെട്ടു. പാലക്കാടൻ ഭാഷാശൈലിയുളള കഥാപാത്രമായിരുന്നു അത്. അതിനായി ഒരുമാസം തത്തമംഗലത്ത് വീടെടുത്ത് താമസിക്കുകയും പാലക്കാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. എല്ലാവരും അഭിനന്ദിച്ചു. ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. പ്രതീക്ഷിച്ചിട്ട് കിട്ടിയതാണ്. അതുകൊണ്ട് അഭിമാനവും അഹങ്കാരവും ഉണ്ട്. സിനിമയിലെത്താൻ എന്നെ ആരും സഹായിച്ചിട്ടില്ല’- താരം കൂട്ടിച്ചേർത്തു.