.news-body p a {width: auto;float: none;}
ജീവിതത്തിൽ ഒരു തുള്ളിപോലും മദ്യം കഴിച്ചിട്ടില്ലാത്ത വ്യക്തിയായിരുന്നു നടൻ കൊച്ചിൻ ഹനീഫയെന്ന് സഹോദരൻ നൗഷാദ്. പതിറ്റാണ്ടുകൾ സിനിമയിൽ നിറഞ്ഞുനിന്ന ഹനീഫയ്ക്ക് മദ്യപിക്കാനുള്ള എല്ലാ അവസരവും എപ്പോഴുമുണ്ടായിട്ടും ബിയർ പോലും അദ്ദേഹം രുചിച്ചു നോക്കിയിട്ടില്ല. തന്റെ പിതാവിന് നൽകിയ ശപഥമാണ് മദ്യപിക്കാത്തതിന് കാരണമെന്നും ഹനീഫയുടെ സന്തതസഹചാരി കൂടി ആയിരുന്ന നൗഷാദ് പറഞ്ഞു.
ഇതുപോലൊരു സഹോദൻ ഉണ്ടാകില്ല. ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആ മനുഷ്യന് ലിവറിനാണ് പ്രശ്നം വന്നത്. മരിച്ചിട്ട് 14 വർഷമായെങ്കിലും മറക്കാൻ പറ്റുന്നില്ല. കോളേജിൽ പഠിക്കുന്ന കാലത്താണ് സിനിമയിൽ അഭിനയിക്കാൻ മദ്രാസിൽ പോകാനായിട്ട് തയ്യാറെടുത്തത്. പിതാവ് ഭയങ്കര ഓർത്തഡോക്സ് ആയിരുന്നു. ഹനീഫിക്ക സിനിമയിൽ അഭിനയിക്കുന്നതിനോട് വലിയ എതിർപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. ഒടുവിൽ സുഹൃത്തുക്കളൊക്കെ വന്ന് പറഞ്ഞിട്ടാണ് വിട്ടത്. പക്ഷേ ഹനീഫിക്കയെ കൊണ്ട് പിതാവ് ഒരു ശപഥം ചെയ്യിച്ചു. ജീവിതത്തിൽ ഒരിക്കലും വെള്ളം അടിക്കില്ല എന്ന്. ഫാദറിനോട് സാധാരണയേക്കാളും കൂടുതൽ ബഹുമാനമായിരുന്നു ഹനീഫിക്കയ്ക്ക്. അതിനും കാരണമുണ്ടായിരുന്നു.
ചെറുപ്പത്തിൽ ഹനീഫിക്കയുടെ കാല് വളഞ്ഞ നിലയിലായിരുന്നു. എന്നും ജോലി കഴിഞ്ഞ് വന്ന് തിരുമ്മി തിരുമ്മിയാണ് അത് ശരിയാക്കിയത്. അല്ലായിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ഹനീഫിക്ക നേരെ നടക്കില്ലായിരുന്നു. ആ കടപ്പാട് എന്നും പിതാവിനോട് ഹനീഫിക്കയ്ക്കുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]