
.news-body p a {width: auto;float: none;}
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതി പിപി ദിവ്യയെ അബദ്ധത്തിൽ പോലും കാണാതിരിക്കാൻ പൊലീസ് ഒളിച്ചു നടക്കുന്ന സ്ഥിതിയായിരുന്നു. ആത്മഹത്യ പ്രേരണകുറ്റത്തിന് കെസെടുത്തെങ്കിലും ദിവ്യയെ ഒന്നു കാണാൻ പോലുമുള്ള ഭാഗ്യം പൊലീസിന് ഉണ്ടായിരുന്നില്ല. ഇപ്പോൾ അറസ്റ്റിൽ നിന്നും രക്ഷ നേടാൻ പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തലശേരി ജില്ലാ സെഷൻസ് കോടതി തള്ളിയതോടെ പിപി ദിവ്യ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ ലോകവും നവീൻ ബാബുവിന്റെ കുടുംബവും ഉറ്റുനോക്കുന്നത്.
കേസ് രജിസ്റ്റർ ചെയ്തത് മുതൽ പിപി ദിവ്യ ഒളിവിലാണ്. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ദിവ്യയ്ക്ക് ഹൈക്കോടതിയെ സമീപിക്കാം. എന്നാൽ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് ഒരു തടസവുമില്ല. ഇതുവരെ കോടതി തീരുമാനം പുറത്തുവരട്ടെ എന്നാണ് പൊലീസ് സ്വീകരിച്ച നിലപാട്. ഇനിയും ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് നാണക്കേടാണ്. ദിവ്യ കണ്ണൂരിൽ തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചില്ലെങ്കിൽ ദിവ്യ ചിലപ്പോൾ അന്വേഷണ സംഘത്തിനു മുന്നില്ലോ കോടതിയിലോ കീഴടങ്ങിയേക്കും. ഹൈക്കോടതിയിലേക്ക് ജാമ്യത്തിന് പോകുകയാണെങ്കിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നൽകാം. എന്നാൽ ഇക്കാര്യം പാർട്ടി എന്ത് നിലപാട് എടുക്കുമെന്ന കാര്യമാണ് നിർണായകം. എന്നാൽ ഒളിവ് ജീവിതത്തിൽ തുടർന്ന് കൊണ്ട് ഹൈക്കോടതിയെ സമീപിച്ചാൽ ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിക്കും സർക്കാരിനും ഇത് പ്രതിസന്ധി സൃഷ്ടിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ മാസം 17നാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ദിവ്യയ്ക്കെതിരെ കേസെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ യാത്രഅയപ്പ് ചടങ്ങിൽ പറഞ്ഞ കൊള്ളിവാക്കുകളാണ് എഡിഎം നവീൻ ബാബു ജീവനൊടുക്കാൻ കാരണമായതെന്നാണ് കേസ്. 18ന് ആണ് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചത്. ജഡ്ജി കെടി നിസാർ അഹമ്മദാണ് ഇന്ന് വിധി പറഞ്ഞത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ഏക പ്രതിയായ ദിവ്യയുടെ മൊഴി രേഖപ്പെടുത്താത്തതിനാൽ എഡിഎമ്മിന്റെ മരണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.