.news-body p a {width: auto;float: none;}
ലക്നൗ: അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്ന് വധഭീഷണിയുള്ളതായി ഇൻഫ്ലുവൻസർ അഭിനവ് അറോറയുടെ കുടുംബം. ഭക്തിയുണ്ടെന്നല്ലാതെ പത്ത് വയസുകാരനായ മകൻ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് അഭിനവിന്റെ അമ്മ ജ്യോതി അറോറ പ്രതികരിച്ചു.
‘ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിൽ നിന്ന് ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. അവർ അഭിനവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രി ഇതേ നമ്പരിൽ നിന്നൊരു കോൾ വന്നിരുന്നു. എന്നാൽ എടുക്കാൻ പറ്റിയില്ല. ഇന്ന് അതേ നമ്പറിൽ നിന്ന് വിളിച്ച് അഭിനവിനെ കൊല്ലുമെന്ന് പറഞ്ഞു.’- ജ്യോതി അറോറ വ്യക്തമാക്കി.
ഡൽഹിക്കാരനായ അഭിനവ് സ്പിരിച്വൽ കണ്ടന്റ് ക്രീയേറ്ററാണ്. മൂന്നാമത്തെ വയസിൽ തന്റെ ആത്മീയ യാത്ര ആരംഭിച്ചെന്നാണ് അഭിനവിന്റെ അവകാശവാദം. അടുത്തിടെ, മതപരമായ ഘോഷയാത്രയ്ക്കിടെ നൃത്തം ചെയ്തതിനെ തുടർന്ന് അഭിനവ് വിവാദം സൃഷ്ടിച്ചിരുന്നു. ഈ പ്രവൃത്തിയെ ഹിന്ദു ആത്മീയ നേതാവ് സ്വാമി രാംഭദ്രാചാര്യ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ അഭിനവിനെതിരെ സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉയർന്നിരുന്നു.
ഹിന്ദു ആഘോഷങ്ങൾ, വേദപാരായണം, മത പുരോഹിതരുമായുള്ള ആശയവിനിമയം എന്നിവയൊക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആത്മീയ പ്രഭാഷകൻ എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുമ്പ് അഭിനവിനെ വിശേഷിപ്പിച്ചിരുന്നു. സംരംഭകനായ തരുൺ രാജ് അറോറയുടെ മകനാണ്. അഭിനവിനെ സ്നേഹപൂർവ്വം ‘ബാൽ സന്ത്’ എന്നാണ് ഫോളോവേഴ്സ് വിളിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]