
കാഞ്ഞങ്ങാട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ ക്ഷേത്രഭാരവാഹികൾക്കെതിരെ തെയ്യം കലാകാരനടക്കമുള്ള ദൃക്സാക്ഷികൾ. ആളുകൾ തിങ്ങിക്കൂടിയ സ്ഥലത്ത് പടക്കം സൂക്ഷിക്കുമ്പോൾ വേണ്ട മുൻകരുതലുകളുണ്ടായിരുന്നില്ലെന്നാണ് തെയ്യം കെട്ടിയ കലാകാരനടക്കമുള്ള ദൃക്സാക്ഷികൾ പറയയുന്നു. ചെറിയ പ്രദേശമായതിനാൽ പരിമിതികള്‍ ഉണ്ടായിരുന്നു. പരിമിതി കൊണ്ട് തന്നെ സൂക്ഷിക്കണമായിരുന്നുവെന്ന് തെയ്യം കെട്ടിയ കലാകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുട്ടികളും സ്ത്രീകളും അടക്കം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാൻ പറ്റാത്ത അത്ര ജനങ്ങളായിരുന്നു. കുറച്ച് ദൂരെ ആയത് കൊണ്ട് ഒന്നും പറ്റിയില്ല. തീ ആളി കത്തിയപ്പോഴാണ് അപകടം കണ്ടത്. പടക്കം പൊട്ടി ആളൽ കണ്ടപ്പോ വല്ലാതെ പേടിച്ച് പോയെന്ന് തെയ്യം കലാകാരൻ പറയുന്നു. പടക്കം പൊട്ടിക്കുന്നതിൽ നിയമലംഘനം നടന്നുവെന്നാണ് പ്രഥമിക നിഗമനം. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ രര്കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അനുമതി തേടിയിരുന്നില്ല. മാത്രമല്ല സ്ഫോടക വസ്തുക്കൾ പൊട്ടിക്കണമെങ്കിൽ അത് സൂക്ഷിക്കുന്നതിന് 100 മീറ്റർ ദൂരെയാണ് പൊട്ടിക്കേണ്ടത്. എന്നാൽ പടക്കം സൂക്ഷിച്ചതിന് തൊട്ടടുത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത് എന്ന് കാസർകോട് എസ്പി പറഞ്ഞു.
പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അപകടത്തിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ 97 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8 പേരുടെ നില ഗുരുതരമാണ്. ശക്തിയേറിയ സ്ഫോടക വസ്തുക്കളില്ലാതിരുന്നതിനാൽ വലിയ പരിക്കുകളുണ്ടായില്ല. ഇന്ന് അര്‍ധരാത്രി 12 മണിയോടെയാണ് മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.
വീഡിയോ സ്റ്റോറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]