
.news-body p a {width: auto;float: none;}
കൊച്ചി: എട്ടു പേരുടെ ജീവനെടുത്ത കളമശേരി സ്ഫോടനക്കേസിലെ ഏക പ്രതി തമ്മനം ചിലവന്നൂർ വേലിക്കകത്തു വീട്ടിൽ ഡൊമിനിക് മാർട്ടിനെതിരെ പ്രത്യേക അന്വേഷണസംഘം ചുമത്തിയ യു.എ.പി.എ കുറ്റം സർക്കാർ ഒഴിവാക്കി. കുറ്റം ചുമത്തണമെന്ന് യു.എ.പി.എ കമ്മിറ്റി വിലയിരുത്തിയെങ്കിലും സർക്കാർ നിരസിക്കുകയായിരുന്നു.
ഒരു മാസം മുമ്പാണ് കുറ്റപത്രത്തിൽ നിന്ന് യു.എ.പി.എ പിൻവലിച്ചതായുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയത്. 12 വയസുകാരിയടക്കം മരിച്ച സംഭവം നടന്ന് ഇന്ന് ഒരാണ്ട് പിന്നിടുമ്പോഴാണ് ശിക്ഷയുടെ കാഠിന്യം കുറച്ചേക്കാവുന്ന തീരുമാനം സർക്കാർ സ്വീകരിച്ചതെന്ന വിവരം പുറത്തുവന്നത്. അതേസമയം, യു.എ.പി.എ ഒഴിവാക്കിയാലും എട്ടുപേർ കൊല്ലപ്പെട്ട കേസായതിനാൽ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.
കഴിഞ്ഞ വർഷം ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷൻ നടന്ന കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ പ്രതി ഡൊമിനിക് മാർട്ടിൻ സ്ഫോടനം ആസൂത്രണംചെയ്ത് നടപ്പാക്കിയത്. 3,578 പേജുള്ള കുറ്റപത്രം കഴിഞ്ഞ ഏപ്രിലിൽ കോടതിയിൽ സമർപ്പിച്ചു.
കുറ്റപത്രം പഠിച്ച് തീരുമാനം
1.യു.എ.പി.എ ചുമത്തിയ കേസുകളിലെ കുറ്റപത്രം ഉന്നത ഉദ്യോഗസ്ഥരും നിയമജ്ഞരുമടങ്ങുന്ന യു.എ.പി.എ സമിതി പഠിക്കും
2.സമിതിയുടെ നിർദ്ദേശത്തിൽ 14 ദിവസത്തിനകം സർക്കാർ തീരുമാനമെടുക്കണം. വൈകിയാൽ കോടതി അംഗീകരിക്കില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
”യു.എ.പി.എ പിൻവലിച്ച സർക്കാർ തീരുമാനത്തിൽ കൂടിയാലോചനയ്ക്കു ശേഷം നിലപാട് വ്യക്തമാക്കാം
-യഹോവയുടെ സാക്ഷികളുടെ വക്താവ്