

കളമശ്ശേരിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; 35പേര്‍ക്ക് പരിക്ക്; 7 പേർ ഐസിയുവിൽ ; സ്ഫോടനം നടന്നത് യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനയ്ക്കിടെ; പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല; മരണം ഉയരാൻ സാധ്യത; കേരളത്തെ ഞെട്ടിച്ച് കറുത്ത ഞായര്‍
സ്വന്തം ലേഖകൻ
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന നടന്ന കണ്വെൻഷൻ സെന്ററില്‍ സ്ഫോടനം.
പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. കണ്വെൻഷൻ സെന്ററിനുള്ളിലാണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിന് അടുത്താണ് കണ്വെൻഷൻ സെന്റര്‍. ഇതൊരു ചെറിയ ഹാളാണ്. അതുകൊണ്ട് തന്നെ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 35 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരതരമാണ്. 7 പേർ ഐസിയുവിൽ. പരിക്കേറ്റതിൽ ഒരു കുട്ടിയും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രാവിലെ ഒൻപതരയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടന കാരണം വ്യക്തമല്ല. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് എത്തിയവരാണ് അപകടത്തില്‍ പെട്ടത്. അഞ്ചു പേരുടെ നിലഗുരതരമാണ്. വെള്ളിയാഴ്ച തുടങ്ങിയ സമൂഹ പ്രാര്‍ത്ഥനയാണ് അവിടെ നടന്നത്. ഹാളിന്റെ നടുക്കാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്ര സ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പൊട്ടിത്തെറിക്ക് ശേഷം ആളുകള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെയാണ് ഒരു മൃതദേഹം കത്തി കരിഞ്ഞ് നിലയില്‍ കണ്ടെത്തിയത്. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള വിശ്വാസികള്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കുണ്ടായിരുന്നു. ഉഗ്ര സ്ഫോടനത്തില്‍ തൊട്ടടുത്ത കെട്ടിടങ്ങളും കുലുങ്ങി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. പൊള്ളലേറ്റവര്‍ നിരവധി പേരുണ്ട്. സ്ഫോടന കാരണം കണ്ടെത്താനാണ് പൊലീസ് ശ്രമം. തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി.
ഗുരതരമായി പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്ഫോടന നടന്നിടത്ത് വൻതോതില്‍ ജനങ്ങള്‍ തടിച്ചു കൂടുന്നുണ്ട്. ആരേയും കണ്വെൻഷൻ സെന്ററിനുള്ളിലേക്ക് പൊലീസ് കടത്തി വിടുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]