
കുന്നംകുളം: തൃശ്ശൂർ കുന്നംകുളം ഗാന്ധി നഗറിൽ അജ്ഞാതർ വീട് ആക്രമിച്ചു. തലപ്പിള്ളി വീട്ടിൽ വിജയകുമാറിന്റെ വീടിന്റെ ജനൽ ചില്ലുകളാണ് അജ്ഞാതർ എറിഞ്ഞുടച്ചത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ നശിപ്പിച്ചു. കുന്നംകുളത്തെ അടുപ്പുട്ടി പെരുന്നാൾ ആഘോഷങ്ങൾക്കിടെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ആക്രമണം. വീടിലെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ച അജ്ഞാത സംഘം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും നശിപ്പിച്ചു.
പ്രദേശവാസിയായ ജയന്റെ മാരുതി കാറും സ്കൂട്ടറും തകർത്തു. വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ആക്രമത്തിൽ തകർന്നിട്ടുണ്ട്. ആഘോഷ കമ്മിറ്റിയുടെ പന്തലിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകളും ആക്രമികൾ എറിഞ്ഞുടച്ചു. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് കുന്നംകുളം പൊലീസ് വ്യക്തമാക്കി.
സമാനമായ മറ്റൊരു സംഭവത്തില്‍ കായംകുളം എരുവയിൽ ഒരു സംഘം വീടുകയറി അക്രമം നടത്തി. കൊച്ചയ്യത്ത് ശിവകുമാറിൻ്റെ വീടും, കാറും രണ്ട് ഇരു ചക്ര വാഹനങ്ങളും അക്രമികൾ തല്ലിതകർത്തു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയാണ് സംഭവം നടന്നത്. അയല്‍വാസിയുമായി കുടുംബത്തിന് ചില തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അയൽവാസിയും കൂട്ടാളികളുമാണ് അക്രമത്തിന് പിന്നിലെന്ന് ശിവകുമാറും, കുടുംബവും പറയുന്നു.
Last Updated Oct 29, 2023, 8:46 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]