

ഇന്ത്യയല്ല ഭാരത്; ഇന്ത്യ എന്ന പേര് വെട്ടി റെയില്‍വേയും; റെയില്‍വേ മന്ത്രാലയത്തിന്റെ ശുപാര്‍ശ ഫയലുകളിലാണ് രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയിരിക്കുന്നത്
സ്വന്തം ലേഖിക
ന്യൂഡൽഹി: ഇന്ത്യ എന്ന പേര് വെട്ടി ഭാരത് എന്നാക്കി റെയില്‍വേ മന്ത്രാലയവും. പാഠപുസ്തകങ്ങളില്‍ നിന്നും ഇന്ത്യ എന്ന പേര് വെട്ടി ഭാരത് എന്ന് ആക്കണമെന്നാവശ്യപ്പെട്ട് എൻ.സി.ഇ.ആര്.ടി രംഗത്തെത്തിയതിന് പിന്നാലെയാണ് റെയില്‍വേയുടെയും തിരുത്ത്.
റെയില്‍വേ മന്ത്രാലയത്തിന്റെ ശിപാര്‍ശ ഫയലുകളിലാണ് രാജ്യത്തിന്റെ പേര് പരാമര്‍ശിക്കുന്നിടത്ത് ഭാരത് എന്നാക്കി മാറ്റിയിരിക്കുന്നത്. ഇന്ത്യക്ക് പകരം ഭാരത് എന്ന പേര് ഉപയോഗിക്കുന്ന ആദ്യ ഔദ്യോഗിക രേഖകളാണിത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഭരണഘടനയില്‍ ഇന്ത്യ എന്നും ഭാരത് എന്നും പരാമര്‍ശിച്ചിട്ടുണ്ടെന്നും അതിനാല്‍ ഭാരത് എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ വിദേശ രാഷ്ട്രതലവൻമാര്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്കിയ ഔദ്യോഗിക വിരുന്നിന്റെ ക്ഷണക്കത്തിലാണ് ആദ്യമായി ഭാരത് എന്ന പേര് ഉപയോഗിച്ചത്. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു ക്ഷണക്കത്തില്‍ പരാമര്‍ശിച്ചിരുന്നത്.
ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഇന്ത്യ എന്നാക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഇന്ത്യ എന്ന പേര് കൊളോണിയല്‍ കാലത്തെ സൂചിപ്പിക്കുന്നതാണെന്നും ബി.ജെ.പി പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]