
ഫ്രണ്ട്സ് സീരീസ് താരം മാത്യു പെറി അന്തരിച്ചു; കണ്ടെത്തിയത് ബാത്ത് ടബിൽ ബോധരഹിതനായി സ്വന്തം ലേഖിക ലോസാഞ്ചൽസ്: ഹോളിവുഡ് സീരിസ് ‘ഫ്രണ്ട്’ സിലെ ചാൻഡ്ളർ ബിങ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ മാത്യു പെറി (54) അന്തരിച്ചു. ലോസാഞ്ചലസിലെ തന്റെ വസതിയിലെ ബാത്ത് ടബിൽ മാത്യു പെറിയെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.
പെറിയുടെ സഹായിയാണ് അദ്ദേഹത്തെ ബോധരഹിതനായി കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷങ്ങളോളം പെറി മദ്യത്തിനും വേദനസംഹാരികൾക്കും അടിമയായിരുന്നുവെന്നും നിരവധി തവണ റീഹാബിലിറ്റേഷൻ ക്ലിനിക്കുകൾ സന്ദർശിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എൻബിസിയുടെ ഫ്രണ്ട്സ് സീരിസാണ് മാത്യു പെറിയെ പ്രശസ്തനാക്കിയത്.
ഫ്രണ്ട്സിനു പുറമേ ഫുൾസ് റശ് ഇൻ, ദി വോൾ നയൺ യാർഡ്സ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]