
ഫാഷൻ മേഖല ഓരോ ദിവസവും വികസിച്ചും വിപുലമായും വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യങ്ങള്‍ക്കും, അഭിരുചികള്‍ക്കും അനുസരിച്ച് വസ്ത്രങ്ങളുടെ ഡിസൈനുകളിലും ഘടനകളിലും എല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും.
പക്ഷേ ചില ഫാഷൻ പരീക്ഷണങ്ങള്‍- അല്ലെങ്കില്‍ പുതുമകള്‍ അധികപേര്‍ക്കും ഉള്‍ക്കൊള്ളാനോ ഇഷ്ടപ്പെടാനോ സാധിക്കണമെന്നില്ല. ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയാണ് പുതിയൊരു തരം ‘ബ്രാ’. അമേരിക്കൻ കമ്പനിയായ ‘സ്കിംസ്’ ആണ് ഈ ബ്രാ പരിചയപ്പെടുത്തുന്നത്.
ടെലിവിഷൻ താരവും ബിസിനസുകാരിയുമായ കിം കര്‍ദാഷ്യാന്റെ ബ്രാൻഡ് ആണിത്. ഇവര്‍ തന്നെയാണ് വീഡിയോയിലൂടെ ഈ പുതിയ ‘ബ്രാ’ ജനങ്ങളിലേക്കെത്തിക്കാനായി ശ്രമിച്ചിരിക്കുന്നത്. ‘അള്‍ട്ടിമേറ്റ് നിപ്പിള്‍ ബ്രാ’ എന്നാണിതിന്റെ പേര്.
പേരില്‍ സൂചിപ്പിക്കുന്നത് പോലെ നിപ്പിള്‍ അഥവാ മുലക്കണ്ണ് കൃത്രിമമായി കാണിക്കുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ക്യാൻസറിനെ തുടര്‍ന്നും മറ്റും സ്തനങ്ങള്‍ നീക്കം ചെയ്യപ്പെട്ട സ്ത്രീകളെ സംബന്ധിച്ചും, ശരീരത്തെ ചൊല്ലി അപകര്‍ഷത നേരിടുന്ന സ്ത്രീകളെ സംബന്ധിച്ചുമെല്ലാം ഈ ഉത്പന്നം പ്രയോജനപ്രദമായിരിക്കുമെന്നാണ് പലരും പറയുന്നത്.
എന്നാല്‍ അതിലധികം എന്താണ് ഈ ഉത്പന്നത്തിന്റെ പ്രാധാന്യമെന്ന് ചോദിക്കുന്നവരാണ് അധികവും. ലൈംഗികമായ ഉത്തേജനത്തിന് മാത്രമാണ് ഈ ഉത്പന്നം സഹായകരമാകുക എന്ന് വാദിക്കുന്നവരും ഉണ്ട്.
പലരും ഇത് തമാശയ്ക്ക് പറയുന്നതായിരിക്കും, ഇങ്ങനെയൊരു ‘ബ്രാ’ ഉണ്ടാകുമോ എന്ന് തങ്ങള്‍ അതിശയിച്ചു- പക്ഷേ സത്യമാണെന്ന് അറിഞ്ഞപ്പോള്‍ ഉള്‍ക്കൊള്ളാനായില്ലെന്നും പറയുന്നു. എന്തായാലും മാര്‍ക്കറ്റിംഗിന് കിം കര്‍ദാഷ്യാനെ തന്നെ നേരിട്ടിറങ്ങിയത് ഉത്പന്നത്തിന് വേണ്ടതിലധികം ശ്രദ്ധ കിട്പടാൻ ഉപകരിച്ചുവെന്ന് പറയാം. അത്ര തന്നെ ചര്‍ച്ചയും ഇതിന്മേല് സജീവമാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെടുത്തിയാണ് വീഡിയോയില്‍ കിം പുതിയ ഉത്പന്നത്തെ പരിചയപ്പെടുത്തുന്നതും.
ഇതും മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന വിമര്‍ശനമുയരുന്നുണ്ട്. ‘സ്കിംസ്’ പങ്കുവച്ച വീഡിയോ നോക്കൂ… :- ഇൻഫ്ളുവൻസറുടെ മരണം ദുരൂഹതയാകുന്നു; വിശദീകരണം ആവശ്യപ്പെട്ട് ആരാധകര്‍… ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- youtubevideo Last Updated Oct 28, 2023, 10:21 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]