
നവംബർ 1 മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധം; മന്ത്രി ആന്റണി രാജു സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്റ്റേജ് കാരിയേജ് ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തിൽ സീറ്റ് ബെൽറ്റും, സ്റ്റേജ് കാരിയേജുകൾക്കുള്ളിലും പുറത്തും ക്യാമറ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിർബന്ധമാക്കുന്നത് നവംബർ 1 മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതു മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട്, സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങൾക്കു മാത്രമേ നവംബർ 1 മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാവൂവെന്നും മന്ത്രി ഉത്തരവിട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]