
കൊച്ചി: മലയാളത്തിലെ പുതിയ തലമുറ നായികമാരില്‍ അടുത്തിടെ ശ്രദ്ധ നേടിയ നടിയാണ് ആര്‍ഷ ബൈജു. 2019 ല്‍ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ ബൈജു സിനിമ രംഗത്തേക്ക് കാലെടുത്തുവച്ചത്. അതിന് പിന്നാലെ കരിക്ക് ഫ്ലിക് മിനി സീരീസായ ആവറേജ് അമ്പിളിയിലൂടെ ശ്രദ്ധേയമായ ആര്‍ഷ പിന്നീട് 2022ല്‍ ഇറങ്ങിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തില്‍ നായികയായി എത്തി. അവസാനമായ ബോസ് ആന്റ് കോ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ആര്‍ഷ എത്തിയിരുന്നു.
വന്ന സിനിമകളില്‍ എല്ലാം വളരെ ലാളിത്വമുള്ള റോളുകള്‍ ചെയ്ത ആര്‍ഷയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. നാല് ദിവസം മുന്‍പ് ആര്‍ഷ തന്നെയാണ് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നടന് വിനയ് ഫോര്‍ട്ട്, നടി മമിത ബൈജു അടക്കം നിരവധിപ്പേരാണ് ആര്‍ഷയുടെ പുതിയ ബോള്‍ഡ് അവതാരത്തെ അഭിനന്ദിക്കുന്നത്.
വെള്ളനിറത്തിലുള്ള ടോപ്പ് ഇട്ട് വളരെ ഗ്ലാമറസായാണ് ആര്‍ഷ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ടീസര്‍ പോലെയാണ് വീഡിയോ. കൂടുതല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉടന്‍ എത്തിയേക്കും എന്നാണ് കരുതുന്നത്. അതേ സമയം ഖുർബാനി എന്ന ചിത്രമാണ് ആര്ഷയുടെതായി അടുത്തതായി റിലീസാകാനുള്ളത്.
നവാഗതനായ ജിയോവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെ പ്രേഷകർക്കുമുന്നിലെത്തുന്നത്. സൗബിൻ ഷാഹിർ, ജോയ് മാത്യു ഹരിശീ അശോകൻ, ശ്രീജിത്ത് രവി, ഹരീഷ് കണാരൻ, ജയിംസ് ഏല്യാ, ഇൻഡ്യൻ, സുധി കൊല്ലം, അജയ് മാത്യു, നന്ദിനി എന്നിവരും പ്രധാന താരങ്ങളാണ്.
മനു മഞ്ജിത്തും ഇതിലെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അഫ്സൽ യൂസഫ്, മുജീബ് മജീദ്, റോബിൻ ഏബ്രഹാം, എന്നിവരും ഇതിലെ സംഗീത സംവിധായകരാണ്. ഛായാഗ്രഹണം – സുനോജ് വേലായുധൻ – എഡിറ്റിംഗ് – ജോൺ കുട്ടി. പ്രൊജക്റ്റ്ഡിസൈനർ – സഞ്ജു ജെ. പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
Last Updated Oct 28, 2023, 4:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]