
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത് ഒട്ടും ദുരുദ്ദേശപരമല്ലാത്ത ഒരു നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് പരസ്യമായി ക്ഷമ പറഞ്ഞു. വിവാദം അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.(K Surendran support over suresh gopi)
ഒട്ടും ദുരുദ്ദേശപരമല്ലാത്ത നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് ശ്രീ. സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
വനിതാ മാധ്യമ പ്രവര്ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് കെ സുരേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു മകളോടോ സഹോദരിയോടോ ഉള്ള വാത്സല്യം പ്രകടിപ്പിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ രാഷ്ട്രീയമായി ഒന്നും കാണേണ്ടതില്ലെന്നും വിഷയം വലിയ സംഭവമായി ഉയർത്തി കൊണ്ട് വരേണ്ടതാണെന്ന് കരുതുന്നില്ലെന്നും സുരേന്ദ്രൻ 24 നോട് പറഞ്ഞു.
സംഭവം സോഷ്യൽ മീഡിയയിൽ കണ്ടു. വലിയ സംഭവമായി ഉയർത്തി കൊണ്ട് വരേണ്ടതാണെന്ന് തോന്നുന്നില്ല. സുരേഷ് ഗോപി ആരോടും അപമര്യാദയായി പെരുമാറുന്ന ആളല്ല. വാത്സല്യത്തോടെ അദ്ദേഹം പെരുമാറിയതായിട്ടാണ് തനിക്ക് മനസ്സിലായത്. ഒരു മകളോടോ സഹോദരിയോടോ ഉള്ള വാത്സല്യം പ്രകടിപ്പിച്ചു എന്നുള്ളതിനപ്പുറം അതിൽ രാഷ്ട്രീയമായി ഒന്നും കാണേണ്ടതില്ല. സുരേഷ് ഗോപി എന്നു കേൾക്കുമ്പോൾ തന്നെ പ്രതിപക്ഷത്തിന് ഒരു വിഭ്രാന്തി വന്നിരിക്കുന്നുവെന്നും സുരേന്ദ്രൻ 24 നോട് പറഞ്ഞു.
Story Highlights: K Surendran support over suresh gopi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]