
ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുമ്പോള്‍ അവസാനം വരെ ക്രീസില്‍ നിന്ന കേശവ് മഹാരാജിനോട് കൂടി ടീം കടപ്പെട്ടിരിക്കും. തോല്‍വി മുന്നില്‍ കണ്ടപ്പോഴും അവസാനം വരെ പിടിച്ചുനിന്ന് നിര്‍ണായ ബൗണ്ടറി നേടി ടീമിനെ വിജയിപ്പിച്ചത് മഹാരാജാണ്. 21 പന്തുകള്‍ കളിച്ച മഹാരാജ് ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ റണ്‍സിന്റെ മൂല്യം വലുതായിരുന്നു. മുഹമ്മദ് നവാസിനെതിരെ ബൗണ്ടറി നേടിയ ശേഷം വിലയ രീതിയില്‍ തന്നെ ആഘോഷിക്കുകയും ചെയ്തു. മത്സരത്തിന് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഹനുമാന് സ്വമിക്ക് നന്ദി പറഞ്ഞാണ് മഹാരാജിന്റെ പോസ്റ്റ്. ഇന്‍സ്റ്റഗ്രാമിലിട്ട് പോസറ്റ് ഇങ്ങനെ… ”ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ഏറെ പ്രത്യേകതയുള്ള വിജയമാണിത്. ടബ്രൈസ് ഷംസി, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ പ്രകടനം മനോഹരമായിരുന്നു.” മഹാരാജ് കുറിച്ചിട്ടു. അതിന് താഴെ ‘ജയ് ശ്രീ ഹനുമാന്’ എന്നും ചേര്‍ത്തിരിക്കുന്നു. മഹരാജിന്റെ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റ് വായിക്കാം…
ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഇന്ത്യന്‍ വംശജനാണ് മഹാരാജ്. താരത്തിന്റെ കുടുംബം ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ളവരാണ്. മുമ്പ് ഇന്ത്യന്‍ പര്യടനത്തിനായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു മഹാരാജ്.
അതേസമയം, പാകിസ്ഥാനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ചെന്നൈ, എം എ ചിംദബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് 46.4 ഓവറില്‍ 270ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 47.2 ഓവരില്‍ ലക്ഷ്യം മറികടന്നു. ഈ ലോകകപ്പില്‍ പാകിസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഇതോടെ പാകിസ്ഥാന് സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചുവെന്ന് പറയാം. പാകിസ്ഥാന് അവസാന നാലിലെത്തണമെങ്കില് അത്ഭുതങ്ങള്‍ സംഭവിക്കണം.
Last Updated Oct 28, 2023, 3:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]