
സോഷ്യല്‍ മീഡിയയിലൂടെ മാത്രമായി താരങ്ങളായവര്‍ നിരവധിയാണ്. പല മേഖലകളിലും കഴിവ് തെളിയിച്ച പ്രതിഭകള്‍, അതുപോലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍, ഇൻഫ്ളുവൻസര്‍മാര്‍ എന്നിങ്ങനെയെല്ലാം സോഷ്യല്‍ മീഡിയ താരങ്ങളായവര്‍ നിരവധിയാണ്.
ഇവര്‍ക്കെല്ലാം തന്നെ നല്ലതോതില്‍ ഫോളോവേഴ്സുമുണ്ടായിരിക്കും. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളുടെ വ്യക്തിപരമായ കാര്യങ്ങളിലും ഏറെ പേര് താല്പര്യം പ്രകടിപ്പിക്കുകയും അന്വേഷിക്കുകയുമെല്ലാം ചെയ്യാം.
ഇപ്പോഴിതാ ഇത്തരത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും ഇൻഫ്ളുവൻസറുമായ ഇരുപത്തിയഞ്ചുകാരിയുടെ മരണം ഏറെ ദുരൂഹത സൃഷ്ടിക്കുകയാണ്. എപ്പോഴും മേക്കപ്പുമായി ബന്ധപ്പെട്ട ടിപ്സും മറ്റ് രസകരമായ വിവരങ്ങളുമെല്ലാം വീഡിയോ ആയി പങ്കുവച്ചുകൊണ്ടിരുന്നയാളാണ് ബ്രസീലിയൻ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജൂലിയാന റോച്ച.
എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ജൂലിയാന ഒരു വീഡിയോ പോലും പങ്കുവച്ചില്ല. സ്റ്റോറികളോ പോസ്റ്റുകളോ ഒന്നുമില്ല. കമന്റുകളിലൂടെ ആരാധകര്‍ ഏറെ അന്വേഷിച്ചുവെങ്കിലും അതിനും മറുപടികളുണ്ടായില്ല. ജൂലിയാനയുടെ പെടുന്നനെയുള്ള തിരോധാനം തന്നെ ആരാധകര്‍ക്കും ഫോളോവേഴ്സസിനുമിടയില് വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ രണ്ട് മാസത്തിനിപ്പുറം ജൂലിയാന മരിച്ചുവെന്ന വാര്‍ത്ത അവരുടെ ബന്ധുക്കള്‍ അറിയിച്ചിരിക്കുകയാണ്. ഇതോടെ ഇവരുടെ മരണകാരണം അറിയണമെന്ന വാശിയിലാണ് ഒരു പറ്റം ആരാധകര്‍.
ജൂലിയാനയ്ക്ക് ക്യാൻസറായിരുന്നു. അവര്‍ ചികിത്സയിലായിരുന്നു, ഒടുവില്‍ രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വച്ചാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും ഒരു പ്രചരണമുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമേയല്ല. പെട്ടെന്ന് ഒരു ദിവസം ഒരാള്‍ മാഞ്ഞുപോയതുപോലെ ആണ് തോന്നുന്നതെന്നും ജൂലിയാനയുടെ മരണത്തിന് പിന്നില്‍ നിഗൂഢമായ എന്തൊക്കെയോ സത്യങ്ങള്‍ മറഞ്ഞുകിടപ്പുണ്ടെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ട്.
എന്തായാലും ഇതുവരെയും ഇവരുമായി ബന്ധപ്പെട്ട ആരും മരണകാരണം വിശദീകരിച്ച് രംഗത്ത് വന്നിട്ടില്ല. അധികൃതരും ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. ആരാധകരുടെയും ഫോളോവേഴ്സിന്റെയും ആവശ്യം മാനിച്ച് ബന്ധപ്പെട്ടവര്‍ പ്രതികരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ജൂലിയാന അവസാനമായി പങ്കുവച്ച വീഡിയോ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-