
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പോക്സോ വകുപ്പുകൾ ചുമത്തിയാണ് തിരുവനന്തപുരം കൂന്തള്ളൂർ തോട്ടവാരം സ്വദേശി വിഷ്ണു (23) വിനെ അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി, പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ പ്രകോപിതനായെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വർക്കല പുത്തൻചന്തയിൽ വച്ച് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പ്രതി കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി റോഡിൽ എറിഞ്ഞ് തകർത്തു.
പെൺകുട്ടി കേസ് നൽകുമെന്ന് വ്യക്തമായതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വർക്കല എഎസ്പിയുടെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചത്. പുത്തൻ ചന്തയിൽ വച്ച് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തപ്പോഴാണ് തന്നെ മുൻപ് പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞതെന്ന് കടയ്ക്കാവൂർ എസ്ഐ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Last Updated Oct 28, 2023, 6:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]