പാലക്കാട്: പാലക്കാട് ആലത്തൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ആലത്തൂർ നരിയംപറമ്പ് കോരക്കാട് സത്യഭാമയുടെ വീടാണ് രാത്രി 9:30 ഓടെയുണ്ടായ അപകടത്തിൽ പൂർണ്ണമായും കത്തി നശിച്ചത്.
സത്യഭാമയും മകൻ ഷിജുകുമാറും ബന്ധു വീട്ടിൽ പോയതിനാൽ വലിയ അപകടം ഒഴിവായി. വീടും ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു.
ആലത്തൂർ ഫയർഫോഴ്സ് എത്തി തീ അണച്ചു. ആലത്തൂർ പൊലീസ്, കെ എസ് ഇ ബി അധികൃതർ എന്നിവരും സംഭവസ്ഥലത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]