ബെയ്ജിങ് ∙
ഏറ്റവും ഉയരം കൂടിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്ത് ചൈന. ഗുയിഷോ പ്രവിശ്യയിലെ മലയിടുക്കില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തിലാണ് ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ് എന്ന പുതിയ പാലം തുറന്നത്.
ഏറ്റവും ദുര്‍ഘടമായ ഭൂപ്രകൃതികളിലൊന്നിലാണ് ചൈന കണക്ടിവിറ്റി സാധ്യമാക്കിയത്. നേരത്തെ ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണിന്റെ ഒരു വശത്തു നിന്നും അപ്പുറത്ത് എത്താൻ രണ്ടു മണിക്കൂറാണ് എടുത്തിരുന്നത്.
പുതിയ പാലം വന്നതോടെ ഇത് രണ്ടു മിനിറ്റായി കുറഞ്ഞു.
From 2 hours to 2 minutes
China’s Huajiang Grand Canyon Bridge🌉—1,420m span, 625m high—has opened to traffic, setting new world records in engineering. ദൂരക്കാഴ്ച സാധ്യമാക്കുന്ന 207 മീറ്റര്‍ ലിഫ്റ്റ്, സ്കൈ കഫേകള്‍, താഴെയുള്ള മലയിടുക്കിന്റെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാണാൻ കഴിയുന്ന കാഴ്ചാ പ്ലാറ്റ്ഫോമുകള് എന്നിവ പാലത്തിനോട് അനുബന്ധമായുണ്ട്.
2,900 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. പ്രധാന സ്പാന്‍ 1,420 മീറ്ററാണ്. കൂറ്റന്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പര്‍വതപ്രദേശത്ത് നിർമിച്ച ഏറ്റവും വലിയ തൂക്കുപാലവും ഇനി ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യൺ ആണ്.
ഗതാഗതത്തിന് അപ്പുറം വിനോദ സഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് കൂറ്റൻ പാലം ചൈന നിർമിച്ചത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @BridgingNews_/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]