കൊല്ലം: കെഎസ്ആർടിസിയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി ഉയർന്നതായും, കോർപ്പറേഷൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായ 1.19 കോടി രൂപ കൈവരിച്ചതായും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.
പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ പുതിയ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യവെ, ഡിപ്പോയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ ബസ് സ്റ്റേഷനുകളുടെ വികസനത്തിനായി 120 കോടി രൂപ സർക്കാർ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊട്ടാരക്കര, കായംകുളം, തൃശ്ശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പുനലൂർ, ആര്യങ്കാവ്, കുളത്തൂപ്പുഴ ഡിപ്പോകളിൽ കമ്പ്യൂട്ടർവൽക്കരണം നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
പുനലൂരിലെ മലയോര മേഖലകൾക്കായി ആരംഭിച്ച സർക്കുലർ സർവീസ് വിജയകരമായാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കൻ മലയോര, തീരദേശ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ മിനി ബസ് സർവീസുകൾ ആരംഭിക്കും.
ജീവനക്കാരുടെ ക്ഷേമത്തിനായി ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി. അതോടൊപ്പം, ഡിപ്പോകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കുകയും ജീവനക്കാർക്കായി ശീതീകരിച്ച വിശ്രമമുറികൾ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
ട്രാവൽ കാർഡ് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം കാർഡുകൾ വിതരണം ചെയ്യും. പുതുതായി തുടങ്ങിയ പല സർവീസുകളും മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.
ഉദാഹരണമായി, മൂന്നാറിലെ ഡബിൾ ഡെക്കർ ബസ് സർവീസ് പ്രതിദിനം 48,000 രൂപ ലാഭം നേടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുതിയതായി ആരംഭിച്ച സർവീസുകളിൽ പുനലൂർ-കോയമ്പത്തൂർ സൂപ്പർഫാസ്റ്റ്, പുനലൂർ ടൗൺ സർക്കുലർ സർവീസ്, പുനലൂർ-മൂന്നാർ ഫാസ്റ്റ് പാസഞ്ചർ എന്നിവയും കുളത്തൂപ്പുഴ, ആര്യങ്കാവ് ഡിപ്പോകളിൽ നിന്നുള്ള പ്രാദേശിക സർവീസുകളും ഉൾപ്പെടുന്നു.
പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുനലൂർ നഗരസഭാ ചെയർപേഴ്സൺ കെ.
പുഷ്പലത, വൈസ് ചെയർപേഴ്സൺ രഞ്ജിത്ത് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എൻ. കോമളകുമാർ, വികസന സമിതി അംഗങ്ങളായ പ്രിയ പിള്ള, പി.എ.
അനസ്, വസന്ത രാജൻ, കനകമ്മ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത്, വൈസ് പ്രസിഡന്റ് രാജി, പഞ്ചായത്ത് അംഗങ്ങളായ ആർ.
മഞ്ജു, ഡോൺ പി. രാജ്, പുനലൂർ എ.ടി.ഒ ബി.എസ്.
ഷിജു, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]