ബിഗ് ബോസ് മലയാളം സീസണ് 7 ഒൻപതാം ആഴ്ചയിലേക്ക് കടന്നതോടെ ശക്തനായ ഒരു മത്സരാർത്ഥി കൂടി പടിയിറങ്ങി. വൈൽഡ് കാർഡ് എൻട്രിയായി എത്തി പ്രേക്ഷകശ്രദ്ധ നേടിയ ജിഷിൻ മോഹനാണ് ഇത്തവണ ഷോയിൽ നിന്നും പുറത്തായത്.
ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ജിഷിൻ ന്യൂസ്കേരള.നെറ്റിനോട് തൻ്റെ ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ചു. മോഹൻലാലിന്റെ കയ്യൊപ്പ് പതിച്ച ടീഷർട്ട് ധരിച്ചാണ് ജിഷിൻ എത്തിയത്.
“എൻ്റെ മനസ്സ് വിഷമിച്ചിരുന്ന സമയത്ത് ലാലേട്ടൻ സ്നേഹത്തോടെ നൽകിയ സമ്മാനമാണിത്. മറ്റാർക്കും ലഭിക്കാത്ത ഭാഗ്യം.
ഞാനിത് ഒരിക്കലും മറക്കില്ല. എൻ്റെ വീട്ടിൽ ഒരു ചില്ലുകൂട്ടിൽ ഇത് ഫ്രെയിം ചെയ്തു സൂക്ഷിക്കും.
വളരെ വിലപ്പെട്ട ഒരു സമ്മാനമായാണ് ഞാനിതിനെ കാണുന്നത്”, ജിഷിൻ മോഹൻ ന്യൂസ്കേരള.നെറ്റിനോട് പറഞ്ഞു.
പുറത്താകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജിഷിൻ വ്യക്തമാക്കി. “അതൊരു ഷോക്കിംഗ് നിമിഷമായിരുന്നു.
15 ദിവസം മാത്രമാണ് നിന്നത്. അത് പോരായിരുന്നു എന്ന് തോന്നുന്നു.
പക്ഷെ ഷോയുടെ നിയമങ്ങൾക്കനുസരിച്ചാണല്ലോ മുന്നോട്ട് പോകാൻ സാധിക്കൂ. നിന്ന ദിവസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് എൻ്റെ വിശ്വാസം.
ബിഗ് ബോസിന് ശേഷം ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാകും. ഞാൻ പോകുമ്പോൾ ഉണ്ടായിരുന്ന നെഗറ്റീവിറ്റി മാറി ഇപ്പോൾ പോസിറ്റിവിറ്റി ലഭിച്ചു.
നല്ല രീതിയിലാണ് പുറത്തിറങ്ങിയത് എന്ന് വിശ്വസിക്കുന്നു”, ജിഷിൻ കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]