വാളയാർ: സംസ്ഥാനത്ത് വീണ്ടും ലഹരിവേട്ട. 20 ലക്ഷം രൂപ വിലമതിക്കുന്ന മെത്താഫിറ്റമിനുമായി ചാവക്കാട് സ്വദേശി ഷെമീറിനെ വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് പിടികൂടി.
കോയമ്പത്തൂരിൽ നിന്നും കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 211 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ചാവക്കാട് മേഖലയിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ചതാണ് ലഹരിമരുന്ന് എന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം മഞ്ചേരിയിലും സമാനമായ രീതിയിൽ രാസലഹരി പിടികൂടിയിരുന്നു. വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 ഗ്രാം എം.ഡി.എം.എയുമായി തൃപ്പനച്ചി സ്വദേശി ഷാഹുൽ ഹമീദ് (37), കാരാപറമ്പ് സ്വദേശി സജ്മീർ (33) എന്നിവരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമാന സംഭവങ്ങളിൽ കേരളത്തിൽ വർധന മറ്റൊരു സംഭവത്തിൽ, നെടുമങ്ങാട് കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവാവ് പോലീസിന്റെ പിടിയിലായി. മുല്ലശ്ശേരി പതിയനാട് സ്വദേശി അഭിജിത്ത് (35) ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും ഒന്നേകാൽ കിലോഗ്രാം കഞ്ചാവ് ഡാൻസാഫ് സംഘം കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെല്ലും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പതിയനാട് ക്ഷേത്രത്തിന് സമീപത്തു വെച്ച് പ്രതിയെ പിടികൂടിയത്.
നെടുമങ്ങാട് പോലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ വാർത്തകൾ newskerala.net-ൽ വായിക്കാം FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]