തിരുവനന്തപുരം: എംഎസ്സി എൽസ കപ്പൽ ദുരന്തത്തെ തുടർന്ന് കേരള തീരത്ത് 1400 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. എന്നാൽ, നിലവിൽ മത്സ്യത്തിന്റെയോ കടൽജലത്തിന്റെയോ ഗുണനിലവാരത്തിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. എറണാകുളം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ സിഎംഎഫ്ആർഐ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.
ചില കണ്ടെയ്നറുകളിൽ നിന്ന് കുമ്മായം കലർന്നത് ജലത്തിന്റെ പിഎച്ച് മൂല്യത്തിൽ വ്യതിയാനമുണ്ടാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് മലിനീകരണത്തിന്റെ വ്യാപ്തി നിരീക്ഷിച്ചതായും തീരം ശുചീകരിച്ചതായും മന്ത്രി പറഞ്ഞു.
അപകടകരമായ വസ്തുക്കൾ അടങ്ങിയ 143 കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ളവയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്തം ബാധിച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് 10.55 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തതായും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്തുവെന്ന് മന്ത്രി പരിസ്ഥിതി മലിനീകരണമുണ്ടാക്കിയതിന് കപ്പൽ കമ്പനിക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്നും 16705.65 കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അപകടം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും നഷ്ടപരിഹാരം പൂർണ്ണമായി നേടിയെടുക്കുന്നതിൽ സർക്കാർ മെല്ലെപ്പോക്ക് നയം തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ്, തങ്ങളുടെ ബാധ്യത 132 കോടി രൂപയിൽ ഒതുക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇതിനെതിരെ നിലപാട് സ്വീകരിച്ചിട്ടില്ല.
മെയ് 25-നുണ്ടായ ദുരന്തത്തിൽ കാൽസ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ അടങ്ങിയ 640 കണ്ടെയ്നറുകളാണ് കടലിൽ പതിച്ചത്. കൂടുതൽ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

