ന്യൂഡൽഹി∙ കീഴടങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ മാവോയിസ്റ്റുകളെ കാത്തിരിക്കുന്നത് ചുവപ്പ് പരവതാനി വിരിച്ച സ്വീകരണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി
വെടിനിർത്തൽ ആവശ്യപ്പെട്ട് നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് പുറത്തിറക്കിയ കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
‘‘ഇതുവരെ സംഭവിച്ചതെല്ലാം തെറ്റായിരുന്നുവെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും കീഴടങ്ങാൻ ആഗ്രഹമുണ്ടെന്നും വ്യക്തമാക്കുന്ന ഒരു കത്ത് അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഞാൻ വ്യക്തമാക്കുകയാണ്.
കീഴടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വെടിനിർത്തലിന്റെ ആവശ്യമില്ല. ആയുധം താഴെ വയ്ക്കുക.
ഒരു വെടിയുണ്ട പോലും ഉതിർക്കപ്പെടില്ല.
കീഴടങ്ങിയാൽ ചുവപ്പു പരവതാനി വിരിച്ച സ്വീകരണമാണ് നിങ്ങളെ കാത്തിരിക്കുന്നത്’’– അമിത് ഷാ പറഞ്ഞു.
നക്സൽ പ്രത്യയശാസ്ത്രത്തെ പരിപോഷിപ്പിക്കുന്നവരെ ജനം തിരിച്ചറിയുകയും മനസ്സിലാക്കുകയും വേണമെന്നും അമിത് ഷാ പറഞ്ഞു. ‘‘എന്തുകൊണ്ടാണ് രാജ്യത്ത് നക്സൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും വളരുകയും വികസിക്കുകയും ചെയ്യുന്നത്? പ്രത്യയശാസ്ത്രപരമായ പിന്തുണ ആരാണ് അവർക്ക് നൽകിയത്? നക്സലിസം എന്ന ആശയത്തെയും, അതിന് പ്രത്യയശാസ്ത്രപരവും നിയമപരവും സാമ്പത്തികവുമായ പിന്തുണ നൽകിയവരെയും ഇന്ത്യൻ സമൂഹം മനസ്സിലാക്കാത്തിടത്തോളം കാലം, നക്സലിസത്തിനെതിരായ പോരാട്ടം അവസാനിക്കില്ല’’– അമിത് ഷാ വിശദീകരിച്ചു.
2026 മാർച്ച് 31 ഓടെ രാജ്യം നക്സൽ മുക്തമാവുമെന്നും അമിത് ഷാ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]