കാണ്‍പൂര്‍: കാണ്‍പൂര്‍ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകന് ആരാധകൻ ടൈഗര്‍ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു. റോബിയുടെ തന്നെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് കാവലില്‍ ചകേരി വിമാനത്താവളത്തിലെത്തിച്ച റോബിയെ അവിടെ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് ധാക്കയിലേക്കും അയക്കുകയായിരുന്നു. വിമാനത്താവളം വിട്ടുപോകരുതെന്ന നിബന്ധനയിലാണ് പോലീസ് കാവലില്‍ റോബിയെ ദില്ലിയിലെത്തിച്ചത്.
സെപ്റ്റംബര്‍ 18ന് ചികിത്സക്കെന്ന പേരില്‍ മെഡിക്കല്‍ വിസയിലാണ് ടൈഗര്‍ റോബി ബംഗാളിലെ ഹൗറയിലെത്തിയത്. ഇതിനുശേഷമാണ് ചെന്നൈയിലേക്കും കാണ്‍പൂരിലേക്കും ബംഗ്ലാദേശ് ടീമിന്റെ മത്സരം കാണാനായി യാത്ര ചെയ്തത്. മെഡിക്കല്‍ വിസയിലെത്തിയ റോബി ചികിത്സക്ക് നില്‍ക്കാതെ ചെന്നൈയിലേക്കും കാണ്‍പൂരിലേക്കും യാത്ര ചെയ്തത് എന്തിനെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. ചെന്നൈ ടെസ്റ്റിനിടെ തനിക്കെതിരെ ഒരുവിഭാഗം തമിഴ് ആരാധകര്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചുവെന്ന് ടൈഗര്‍ റോബി പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കാണ്‍പൂര്‍ ടെസ്റ്റിനിടെ ഇയാള്‍ കുഴഞ്ഞുവീണത്. ഇന്ത്യൻ ആരാധകര്‍ തന്നെ മര്‍ദ്ദിച്ചുവെന്നും അടിവയറ്റിലും പുറത്തും ചവിട്ടിയെന്നും ഇയാള്‍ പരാതിപ്പെട്ടിരുന്നു. സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീണ ഇയാളെ കാണ്‍പൂര്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അടിച്ചു കയറി ശ്രീലങ്ക, കൂപ്പുകുത്തി ന്യൂസിലൻഡ്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ വീണ്ടും മാറ്റം
എന്നാല്‍ പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. നിര്‍ജ്ജലീകരണം കാരണമാണ് ടൈഗര്‍ റോബി കുഴഞ്ഞുവീണതെന്ന് കാണ്‍പൂര്‍ പോലീസ് വ്യക്തമാക്കി. പിന്നീട് റോബി തന്നെ തനിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിന്റെ എല്ലാ മത്സരങ്ങള്‍ക്കും സ്റ്റേഡിയത്തില്‍ എത്താറുള്ള ടൈഗര്‍ റോബിയെന്ന ഇയാള്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി പലപ്പോഴും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളാണെന്നും ഇന്ത്യൻ താരങ്ങളെക്കുറിച്ച് മുമ്പ് മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകനും വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]