ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ സമനില. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് മഞ്ഞപ്പടയെ സമനിലയില്‍ തളച്ചത്. ഇരുവരും ഓരോ ഗോള്‍ വീതം നേടി. 58-ാം മിനിറ്റില്‍ അലാദൈന്‍ അജാരെയിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. പിന്നീട് നോവ സദൂയിയാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോള്‍ നേടിയത്. 82-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് 10 പേരായി ചുരുങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല. അഷീര്‍ അക്തര്‍ ചുവപ്പ് കാര്‍ഡോടെ പുറത്തായിരുന്നു.
ആദ്യ 45 മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് മികച്ചുനിന്നത്. അവരുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു. ജിതിനും അലാദൈന്‍ അജാരെയും കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍സിന് നിരന്തരം വെല്ലുവിളി ഉയര്‍ത്തി. ബ്ലാസ്റ്റേഴ്സിന്റെ നല്ല അവസരങ്ങള്‍ വന്നത് നോഹയിലൂടെ ആയിരുന്നു. നോഹ ഒരുക്കി നല്കിയ അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ലെന്ന് മാത്രം. മത്സരത്തിന്റെ 58-ാം മിനിറ്റില്‍ അജാരെയുടെ ഫ്രീകിക്ക് ഗോളിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തുന്നത്.
പരിക്കേറ്റാല്‍ പകരക്കാരെ കണ്ടെത്താന്‍ കൂടുതല്‍ സമയം! ഐപിഎല്ലില്‍ നിര്‍ണായക തീരുമാനവുമായി ബിസിസിഐ
തുടര്‍ന്ന് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. അതിന്റെ ഫലം 67-ാം മിനിറ്റില്‍ കാണുകയും ചെയ്തു. സദൂയി ബോക്സിന് പുറത്ത് തൊടുത്ത ഷോട്ട് നോര്‍ത്ത് ഈസ്റ്റിന്റെ വലയില്‍ തുളച്ചുകയറി. സ്കോര്‍ 1-1. സമനിലയോടെ മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാമതായി. ഇത്രയും തന്നെ പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് ആറാം സ്ഥാനത്താണ്.
Only Noah Sadaoui can do this!!! 🤯🤯🤯
The scores are level, and the drama is heating up! 🔥 Don’t miss a moment 🙌🏻 watch #NEUFCKBFC LIVE now on #JioCinema and #Sports18-3! 👈#ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/zSZYbtef2i
— Sports18 (@Sports18) September 29, 2024
ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തിയിരുന്നു. പകരക്കാരനായിട്ടാണ് താരം കളിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരമായിരുന്നിത്. കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ നേടിയ വിജയം ഗുവാഹത്തിയിലും ആവര്‍ത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് വിമാനം കയറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]