മൈസുരു : മൈസുരുവിൽ റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ 64 പേരെ കസ്റ്റഡിയിലെടുത്തു. മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസിൽ നടന്ന പാർട്ടിക്കിടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്. നിരവധി വാഹനങ്ങളും റെയ്ഡിൽ പൊലീസ് പിടിച്ചെടുത്തു.
ഞായർ പുലർച്ചെയാണ് പൊലീസ് പാർട്ടി നടക്കുകയായിരുന്ന ഫാംഹൗസിൽ റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ 15 ഓളം യുവതികളെ അബോധാവസ്ഥയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ രക്തസാമ്പിളുകൾ ശേഖരിച്ചതായും ഇതിന്റെ ഫലം അനുസരിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രാസലഹരി കണ്ടെടുത്തില്ലെന്ന് മൈസുരു എസ്.പി വിഷ്ണുവർദ്ധൻ അറിയിച്ചു. ഫാം ഹൗസിൽ നിന്ന് മദ്യവും സിഗരറ്റും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം മൈസുരുവിലെ റേവ് പാർട്ടിയിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി നടപടിയടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]