കൊച്ചി: മലയാളക്കരയില്‍ അവതാരകയായി വന്ന് ജനപ്രീതിയില്‍ ഒന്നാമതെത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. മംഗ്ലീഷ് രീതിയില്‍ സംസാരിച്ചും ആളുകളെ കെട്ടിപ്പിടിച്ചുമൊക്കെ രഞ്ജിനി വാര്‍ത്തകളില്‍ നിറഞ്ഞു. തന്റെ ജീവിതരീതി അക്കാലത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്ന് പറയുകയാണ് രഞ്ജിനി. ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായതെന്നും വിര്‍ച്യൂല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന് നല്കിയ അഭിമുഖത്തിലൂടെ രഞ്ജിനി വ്യക്തമാക്കുന്നു.
ബിഗ് ബോസിന്റെ ഒന്നാം സീസണിലാണ് ഞാന്‍ മത്സരിച്ചിരുന്നത്. അതിനോടുള്ള അറ്റാച്ചമെന്റ് കൊണ്ട് ഷോ യില്‍ നിന്നുമിറങ്ങിയതിന് ശേഷം ഞാന്‍ ബാക്കിയുള്ള എപ്പിസോഡുകള്‍ കണ്ടു. പിന്നീട് ഞാനൊരു ബിഗ് ബോസും കാണില്ലെന്ന് തീരുമാനിച്ചു. കാരണം അത്രയും ഡ്രാമാറ്റിക്കാണ്.
വേറൊരു ലോകമാണെന്ന് പറയാം. ആ വീടിനകത്ത് എന്തൊക്കെയായിരിക്കും നടക്കുന്നതെന്ന് എനിക്കറിയാം. അതുകൊണ്ട് ജാന്‍മണിയ്ക്ക് വേണ്ടി ഞാനത് കണ്ടു. ഇപ്പോഴും അതിലൊരു അഡിക്റ്റായി ട്രാപ്പിലായി ഇരിക്കുകയാണെന്ന് പറയാം. ബിഗ് ബോസ് പോലൊരു ഷോ യുടെ ഫോര്‍മാറ്റ് എന്ന് പറഞ്ഞാല്‍ അപ്പുറത്ത് വീട്ടില്‍ നടക്കുന്ന പ്രശ്നങ്ങളാണ്. നമ്മളത് കണ്ട് കഴിഞ്ഞാല്‍ പിന്നെ ട്രാപ്പിലായി പോകും.
ഒത്തിരി വിമര്‍ശനങ്ങള്‍ കേട്ട് വളര്‍ന്നൊരു കുട്ടിയാണ് ഞാന്‍. സ്റ്റാര്‍ സിംഗറില്‍ വന്നപ്പോഴാണെങ്കിലും എന്റെ ഇംഗ്ലീഷ് ആണെങ്കിലും എന്റെ കെട്ടിപ്പിടുത്തവും വസ്ത്രധാരണവും ഞാന്‍ പാര്‍ട്ടി നടത്തുന്നതും കുടിയ്ക്കുന്നതുമൊക്കെ ഭയങ്കര നെഗറ്റീവായിട്ടാണ് ആ സമയത്ത് ആള്ക്കാര് കണ്ടിരുന്നത്. എന്റെ ജോലി ഞാന്‍ മര്യാദയ്ക്ക് ചെയ്യും എന്നൊരു പരിഗണന മാത്രമേ എനിക്ക് ലഭിച്ചിരുന്നുള്ളു. എന്റെ ഒരു ജീവിതരീതിയൊക്കെ ഇന്നത്തെ തലമുറയ്ക്ക് മനസിലാകും.
ഇന്നത്തെ പലര്‍ക്കും എന്നെ മനസിലാക്കാന്‍ സാധിച്ചത് ഈ ജീവിതമെന്താണെന്ന് അവര്‍ക്ക് മനസിലായത് കൊണ്ടാണ്. ഒരു പ്രായം കഴിയുമ്പോള്‍ നമ്മള് സ്വന്തമായി കാശുണ്ടാക്കുകയും വീടുണ്ടാക്കുകയും കാര്‍ വാങ്ങിക്കുകയും ലോകം കാണുമ്പോഴും അത് നമുക്ക് തരുന്നൊരു കോണ്‍ഫിഡന്‍സുണ്ട്. ഒരു സ്വതന്ത്ര്യമുണ്ട്. സ്വതന്ത്ര്യമെന്ന വാക്കിന് ഭയങ്കര പവറാണ്.
ചെറിയ പ്രായത്തില്‍ ഞാനത് നേടിയെടുത്തു. യുവതലമുറയ്ക്ക് എന്നെ ചിലപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചുവെന്ന് പറയാം. അന്ന് ഞാന്‍ രഞ്ജിനിയെ തെറി വിളിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങളെ മനസിലാക്കുന്നുവെന്ന് പറയുന്നവരുണ്ട്. അതിന് ബിഗ് ബോസ് എന്നെ കുറേ സഹായിച്ചിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു.
പ്രഭാസിന്റെ കഥാപാത്രത്തെ ‘ജോക്കർ’ എന്ന് വിളിച്ച പരാമര്‍ശം; അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അർഷാദ് വാർസി
ഹാപ്പി ബർത്ത് ഡേ ‘സാരി ഗേൾ’; ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]