മൈസൂരു: സ്വകാര്യ ഫാം ഹൌസിലെ റേവ് പാർട്ടിക്കെത്തിയത് ഫ്രീക്കന്മാർ. ഓടിച്ചിട്ട് പിടികൂടി പൊലീസ്. കർണാടകയിലെ മൈസുരുവിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ വരെ നീണ്ട റേവ് പാർട്ടിക്കൊടുവിലാണ് പൊലീസ് ഇവിടേക്ക് എത്തിയത്. 64 യുവാക്കളെയാണ് പൊലീസ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നായി ആഡംബര വാഹനങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്.
കർണാടക പൊലീസ് ഫാമിലേക്കുള്ള വഴികളടച്ച് ഇവിടേക്ക് എത്തിയതോടെ ലഹരിമരുന്നുകൾ ഉപയോഗിച്ച് ഓടാൻ പോലുമാവാത്ത സ്ഥിതിയിലായിരുന്നു യുവാക്കളുണ്ടായിരുന്നത്. അൽപ ബോധം അവശേഷിച്ചിരുന്ന ചിലർ ഓടാൻ ശ്രമിച്ചെങ്കിലും ഇവരെയും പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ മുഖം മറച്ചും തല കുനിച്ചും ക്യാമറയ്ക്ക് എതിരെ തിരിഞ്ഞും നിൽക്കുന്ന യുവാക്കളുടെ വീഡിയോ ദൃശ്യം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അടക്കം വിവരം അറിയിച്ച ശേഷമായിരുന്നു പൊലീസ് സൂപ്രണ്ട് മിന്നൽ റെയ്ഡ് നടത്തിയത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. വിവിധ രീതിയിലുള്ള മയക്കുമരുന്നുകളും മദ്യവുമാണ് യുവാക്കളിൽ നിന്ന് പൊലീസ് ഫാം ഹൌസിൽ നിന്ന് പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]